Tue. Oct 27th, 2020




സ്റ്റഡി ടേബിള്‍ വാങ്ങിക്കാന്‍ കരുതിവെച്ചിരുന്ന തന്റെ നാണയത്തുട്ടുകള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്് നല്‍കിയ തലശ്ശേരി സ്വദേശിയായ ദ്രുപദ് എന്ന കൊച്ചു മിടുക്കന് സ്റ്റഡി ടേബിള്‍ വാങ്ങി നല്‍കി തലശ്ശേരി പോലീസ്. തലശ്ശേരി എസ് ഐ ബിനു മോഹന്‍ കുട്ടിയുടെ വീട്ടിലെത്തിയാണ് സ്റ്റഡി ടേബിള്‍ സമ്മാനിച്ചത്.

തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹനെ തന്റെ നാണയത്തുട്ടുകള്‍ നല്‍കുന്നതിന്റെ വീഡിയോ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.എരഞ്ഞോളി നോര്‍ത്ത് എല്‍ പി സ്‌കൂളിലെ UKG വിദ്യാര്‍ത്ഥിയായ ദ്രുപദ് എരഞ്ഞോളിയിലെ സുജിത്ത് ,ഷിജിന ദമ്പതികളുടെ മകനാണ്.

സ്റ്റഡി ടേബിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വച്ച തന്റെ സമ്പാദ്യം ഈ കൊച്ചു മിടുക്കന്‍ നല്‍കിയപ്പോള്‍ അവന്റെ ആഗ്രഹങ്ങള്‍ക്ക് ചിറകുവിടര്‍ത്തണം എന്നായിരുന്നു തങ്ങള്‍ എടുത്ത തീരുമാനമെന്നും അത് കൊണ്ടാണ് പഠിച്ചു വലിയ പോലീസ് ഉദ്യോഗസ്ഥനാവാന്‍ ആഗ്രഹമുള്ള ദ്രുപദിന്റെ ആഗ്രഹങ്ങള്‍ പാതിവഴിയിലുപേക്ഷിക്കരുതെന്ന തീരുമാനത്തോടെ സ്റ്റഡി ടേബിള്‍ വാങ്ങി നല്‍കിയതെന്നും തലശ്ശേരി സബ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ പറഞ്ഞു.




By onemaly