Local

സ്വര്‍ണം കടത്തിയത് മാങ്ങാ ജ്യൂസിനൊപ്പം ദ്രാവകരൂപത്തിലാക്കി; ഇന്ത്യയില്‍ തന്നെ അപൂര്‍വ്വ സംഭവമെന്ന് ഉദ്യോഗസ്ഥര്‍; കടത്തിയത് ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍



സ്വര്‍ണം കടത്തിയത് മാങ്ങാ ജ്യൂസിനൊപ്പം ദ്രാവകരൂപത്തിലാക്കി; ഇന്ത്യയില്‍ തന്നെ അപൂര്‍വ്വ സംഭവമെന്ന് ഉദ്യോഗസ്ഥര്‍; കടത്തിയത് ഒരു കോടി രൂപ വിലവരുന്ന സ്വര്‍ണം; കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍

 

കൊച്ചി: സ്വര്‍ണക്കടത്തിന് പുതിയ വഴികള്‍ തേടി കടത്തു സംഘം. ദ്രാവക രൂപത്തിലാക്കി മാങ്ങാ ജൂസിനൊപ്പം ബോട്ടിലില്‍ നിറച്ച്‌ കടത്താന്‍ ശ്രമിച്ച ഒരു കോടി രൂപ വില വരുന്ന രണ്ടര കിലോയോളം സ്വര്‍ണം നെടുമ്ബാശേരി വിമാനത്താവളത്തില്‍ പിടികൂടി.

ആറു ബോട്ടിലുകളിലായിട്ടാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.ഫ്‌ളൈ ദുബായ് വിമാനത്തില്‍ ദുബായില്‍ നിന്നു വന്ന കണ്ണൂര്‍ സ്വദേശിയില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഇയാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇങ്ങനെ കൊണ്ടുവരുന്ന സ്വര്‍ണം കണ്ടെത്താന്‍ എയര്‍പോര്‍ട്ടില്‍ സംവിധാനങ്ങളൊന്നും ഇല്ലെന്നതിനാലാണ് കടത്തുസംഘം ഈ രീതി അവലംബിക്കുന്നത്. ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലാണ് ഇത് കണ്ടെത്താനായത്.



അസിസ്റ്റന്റ് കമ്മിഷണര്‍ മൊയ്തീന്‍ നയന, സൂപ്രണ്ടുമാരായ ഷീല, മീന റാം സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള കസ്റ്റംസ് സംഘമാണ് സ്വര്‍ണം പിടികൂടിയത്.ഇന്ത്യയില്‍ തന്നെ ആദ്യമായാണ് ഈ രീതിയില്‍ സ്വര്‍ണം കടത്തുന്നതു പിടികൂടുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.