തലശ്ശേരി: കാമുകനുമൊത്തുള്ള ജീവിതത്തിന് തടസ്സമാവാതിരിക്കാന്‍ ഒന്നര വയസ്സുള്ള മകനെ കടലിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ അമ്മയുടെ ജാമ്യാപേക്ഷ തലശ്ശേരി കോടതി വീണ്ടും നിരസിച്ചു.
പൊക്കിള്‍കൊടി ബന്ധം മറന്ന പൈശാചികതയെ ജയില്‍ മോചിതയാക്കിയാല്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശമാവുമെന്ന പ്രോസിക്യൂഷന് വാദം സ്വീകരിച്ചാണ് കണ്ണൂര്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ ശരണ്യ (22) യുടെ ജാമ്യഹരജി ഒന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് ജഡ്ജ് എം. തുഷാര്‍ തള്ളിയത്.
പ്രത്യേക സാഹചര്യത്തില്‍ പ്രതി ശരണ്യ കസ്റ്റഡിയില്‍തന്നെ വിചാരണ നേരിടണമെന്നും ജാമ്യത്തില്‍ വിട്ടയച്ചാല്‍ കേസ് നടപടികളെ ബാധിക്കുമെന്നുമായിരുന്നു അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.സി.കെ. രാമചന്ദ്രന് കോടതിയെ ബോധിപ്പിച്ചത്.