രണ്ട് മതങ്ങള്‍ക്കിടയിലെ പ്രണയം ചിത്രീകരിച്ചു; സിനിമയുടെ ഷൂട്ടിങ് തടഞ്ഞ് സംഘപരിവാര്‍
പാലക്കാട്: കടമ്ബഴിപ്പുറത്ത് സിനിമ ചിത്രീകരണം തടഞ്ഞ് സംഘപരിവാര്‍-ബി.ജെ.പി പ്രവര്‍ത്തകര്‍. വായില്യാംകുന്ന് ക്ഷേത്രത്തില്‍ നടന്ന ചിത്രീകരണമാണ് തടഞ്ഞത്. മീനാക്ഷി ലക്ഷ്മണ് സംവിധാനം ചെയ്യുന്ന ’നീയാം നദി’ എന്ന ചിത്രത്തിന്റെ ചിത്രീകരണമാണ് മുടങ്ങിയത്.
ഷൂട്ടിങ് ഉപകരണങ്ങളും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നശിപ്പിച്ചു. മുസ്ലിം-ഹിന്ദു പ്രണയം ചിത്രീകരിക്കുന്ന സിനിമയുടെ ചിത്രീകരണം അനുവദിക്കില്ലെന്നാണ് സംഘപരിവാര്‍ നിലപാട്. ആദ്യം സിനിമയുടെ കഥ കേള്‍ക്കണമെന്ന് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.
കഥയുടെ വണ്‍ലൈന്‍ പറഞ്ഞപ്പോള്‍ ഇവിടെയല്ല ഒരിടത്തും ചിത്രീകരണം അനുവദിക്കില്ലെന്ന് ഷൂട്ടിങ് സൈറ്റിലെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞുവെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.