Wed. Sep 30th, 2020




കാസര്‍കോട്:  ജില്ലയില്‍ ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകന്റെ സമ്ബര്‍ക്കപ്പട്ടികയില്‍ ഉള്‍പെട്ടതിനെ തുടര്‍ന്ന് കാസര്‍കോട് കലക്ടര്‍ ഡി സജിത് ബാബുവിനെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കി. ഏപ്രില്‍ 19ന് മാധ്യമപ്രവര്‍ത്തകന്‍ കളക്ടറുടെ അഭിമുഖം എടുത്തിരുന്നു. കോവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യ വകുപ്പ് സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കി. ഇതോടെയാണ് കലക്ടറും പട്ടികയില്‍ ഉള്‍പെട്ടത്. ഇതോടെ ആരോഗ്യവിദഗ്ദ്ധരുടെ നിര്‍ദേശപ്രകാരം നിരീക്ഷണത്തിലാക്കുകയായിരുന്നു.

അദ്ദേഹത്തിന്റെ ഗണ്‍മാന്‍, ഡ്രൈവര്‍ എന്നിവരും നിരീക്ഷണത്തില്‍ പോയി. ഇവരുടെയെല്ലാം സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് റിപോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. അതുകൊണ്ടു തന്നെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ജില്ലയില്‍ നടന്നുവരുന്നത്.




By onemaly