കോട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന ആഘോഷവും ഉത്സവാഘോഷവും നിലവിലുള്ള കോവിസ് വ്യാപന പശ്ചാത്തലത്തിൽ പരിമിതമായ രീതിയിൽ സമാപിച്ചു .2021 മാർച്ച 3 നു ആരംഭിച്ച ആഹോഷപരിപാടികൾ ഏപ്രിൽ 7 ആണ് സമാപിച്ചത് . ക്സെത്രചൈതന്യം നിലനിർത്തുവാനുതകുന്ന കർമങ്ങൾക്ക് പ്രാധാന്യം നൽകി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കരുമാറാത്തില്ലത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ ആണ് ചടങ്ങുകൾ നടത്തിയത് . 2021 മാർച് 3 നു രാവിലെ 6 മണിക്ക് അഭിഷേകം , മലർനിവേദ്യം, 7 മണിക്ക് ഉഷപൂജ , 9 മണിക്ക് നവക പൂജ , നവകാഭിഷേകം , ദീപാരാധന , നിറമാല 2021 ഏപ്രിൽ 7 നു രാവിലെ 6 മണിക്ക് അഭിഷേകം , ശ്രീഭൂതബലി , ദീപാരാധന , തുടങ്ങിയ ചടങ്ങുകൾ നടന്നു .