വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം കണ്ടെത്തി: ഒളിപ്പിച്ചിരുന്നത് ബോംബുകള്‍ക്കൊപ്പം
കണ്ണൂര്‍ മമ്ബറം ടെലിഫോണ്‍ എക്സ്ചേഞ്ചിന് സമീപം നാല് ബോംബുകള്‍ കണ്ടെത്തി. ബോംബ് നിര്‍മ്മാണ സാമഗ്രികളും സമീപത്ത് നിന്നും കണ്ടെടുത്തു. വെട്ടിമാറ്റിയ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗവും ഇതിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് മമ്ബറത്തെ മുഖ്യമന്ത്രിയുടെ കട്ടൗട്ടിന്റെ തലഭാഗം വെട്ടിമാറ്റിയ നിലയില്‍ കണ്ടെത്തിയത്. മമ്ബറത്ത് സ്ഥാപിച്ചിരുന്ന പിണറായി വിജയന്റെ കട്ടൗട്ടില്‍ നിന്നാണ് തല ഭാഗം വെട്ടി മാറ്റിയത്. സംഭവത്തിന് പിന്നില്‍ ആര്.എസ്.എസാണെന്നാണ് സിപിഎമ്മിന്റെ ആരോപണം.
ദുഷ്ട മനസുകളാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്തതെന്നും പ്രദേശത്ത് ആര്.എസ്.എസ്-ബി.ജെ.പി ഗുണ്ടാ സംഘമുണ്ടെന്നും സിപിഐഎം ജില്ലാ സെക്രട്ടറി എം.വി ജയരാജന് പറഞ്ഞിരുന്നു.