
കൊല്ലം: രണ്ട് വിവാഹവും പരാജയമായതോടെ കുടുംബസുഹൃത്തിന്റെ ഭര്‍ത്താവിനൊപ്പം ജീവിതം മോഹിച്ച സുചിത്രപിള്ളയ്ക്ക് ഒടുവില്‍ കാമുകന്റെ കൈ കൊണ്ടുതന്നെ അന്ത്യം. ഒരു കുഞ്ഞിനെ പ്രസവിക്കണമെന്ന മോഹമാണ് മുഖത്തല നടുവിലക്കര ശ്രീ വിഹാറില്‍ വിജയലക്ഷ്മിയുടെ മകള്‍ സുചിത്ര പിള്ളയെ മരണത്തിലേയ്ക്ക് തള്ളിവിട്ടത്. മാസങ്ങള്‍ മാത്രം നീണ്ടു നിന്ന ആദ്യ രണ്ടു വിവാഹങ്ങളും പരാജയമായതോടെ അഞ്ചുവര്‍ഷത്തോളം ഏകയായി കഴിഞ്ഞ സുചിത്ര 2018 ല്‍ആണ് കൊല്ലം പള്ളിമുക്ക് കൂനമ്ബായിക്കുളം സ്വദേശിനിയായ കുടുംബ സുഹൃത്തിന്റെ വിവാഹത്തിന് വരന്റെ വേഷത്തിലെത്തിയ പ്രശാന്തിനെ ആദ്യമായി കാണുന്നത്.
പിന്നീട് യാതൊരു ബന്ധവുമില്ലാതിരുന്ന ഇരുവരും പ്രശാന്തിന്റെ ഭാര്യയുടെ മുത്തശിയുടെ മരണ സമയത്താണ് വീണ്ടുംകാണുന്നത്. അവിടെവച്ച് ഫോണ്‍ നമ്ബര്‍ കൈമാറിയ ഇവര്തുടര്ന്ന് വാട്സാപ്പ് ചാറ്റിലൂടെ ബന്ധം വളര്‍ത്തി. ഗായകനും സംഗീതാധ്യാപകനുമായ പ്രശാന്തുമായുള്ള ചാറ്റ് പ്രണയമായി വളര്‍ന്നതോടെ ഇരുവരും പല തവണ രഹസ്യമായി സന്ധിച്ചു. വിവാഹം കഴിക്കണമെന്ന് സുചിത്ര ആവശ്യപ്പെട്ടെങ്കിലുംപ്രശാന്ത് ഇത് തള്ളിക്കളഞ്ഞു. പാലക്കാടുള്ള സ്കൂളിലെ സഹപ്രവര്ത്തകയുമായടക്കം ബന്ധമുണ്ടായിരുന്ന ഇയാള്‍ കേവലം ശാരീരിക ബന്ധത്തിനപ്പുറമുള്ള ഒരു ബന്ധത്തിനും തയ്യാറല്ലായിരുന്നു. വിവാഹം കഴിക്കാന്‍ തയ്യാറല്ലെങ്കില്‍ ഒരുകുഞ്ഞിനെയെങ്കിലും പ്രശാന്തില്‍ നിന്ന് തനിക്ക് വേണമെന്നഉദ്ദേശത്തിലാണ് സുചിത്ര കഴിഞ്ഞ മാര്‍ച്ച് 17 ന് പാലക്കാടേയ്ക്ക്പോകാന് തയ്യാറെടുത്തത്. ഇതിനായി മാതാപിതാക്കളെകോഴിക്കോട് വടകരയിലുള്ള വീട്ടിലേക്കയയ്ക്കാനും ഭാര്യയെകൊല്ലത്തുള്ള വീട്ടിലെത്തിക്കാനും സുചിത്ര തന്നെയാണ്പ്രശാന്തിനെ ഉപദേശിച്ചത്.
മാര്‍ച്ച് 17ന് ഭാര്യയുമായി കൊല്ലത്തെത്തിയ പ്രശാന്ത് തുടര്‍ന്ന് അവരെകൂനമ്ബായിക്കുളത്തുള്ള വീട്ടില്‍ എത്തിച്ചശേഷം പള്ളിമുക്കിലെത്തിയ അവിടെകാത്തു നിന്ന സുചിത്രയെ ഒപ്പം കൂട്ടി പാലക്കാടേയ്ക്ക് തിരിച്ചു. മൂന്നുദിവസത്തോളം പാലക്കാട് രാമനാഥപുരത്തിനടുത്ത് മണലി ശ്രീരാഗം നഗറിലെവീട്ടില്‍ കഴിഞ്ഞു. തനിക്ക് ഒരു കുഞ്ഞിനെ വേണമെന്ന ആഗ്രഹം അപ്പോഴാണ്പ്രശാന്തുമായി ഇവര്‍ പങ്കുവച്ചത്. സാധ്യമല്ലെന്ന് പ്രശാന്ത് അറിയിച്ചതോടെ ഇരുവരുംതമ്മില്‍ വാക്കുതര്‍ക്കമായി . തര്‍ക്കത്തിനൊടുവില്‍ ഇരുവരും കിടന്നിരുന്നകട്ടിലിനോട് ചേര്‍ന്നുള്ള മേശമേല്‍ ഇരുന്ന ലാമ്ബിന്റെ കേബിള്‍ ഉപയോഗിച്ച്സുചിത്രയുടെ കഴുത്തില്‍ മുറുക്കി ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. തുടര്ന്ന്സുചിത്രയുടെ ഇരുകാലുകളും മുറിച്ചുമാറ്റിയ പ്രശാന്ത് വീടിനു പിന്നിലുള്ള വയലില്‍കൊണ്ടുപോയി ഇവ കത്തിച്ചുകളയാന്‍ ശ്രമിച്ചു. ഇതു പരാജയപ്പെട്ടതോടെമടങ്ങിയെത്തിയ ഇയാള്‍ വീണ്ടും തിരികെ വയലിലെത്തി കുഴിയെടുത്ത ശേഷംമൃതദേഹം കുഴിച്ചു .
കൊല്ലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ബ്യൂട്ടീഷ്യന് പരിശീലകയായിരുന്നു കൊല്ലപ്പെട്ട സുചിത്ര. മാര്‍ച്ച് 17 ന് ഇവിടെ നിന്നും ബന്ധുവിന് സുഖമില്ലെന്നും പറഞ്ഞ് വീട്ടിലേക്ക് പോയി. പിന്നീട് വിവരമൊന്നുമില്ലാതായതോടെ ബന്ധുക്കള്‍ കൊട്ടിയം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. പാലക്കാട്ടെ മണലിയിലുള്ള ഹൗസിങ് കോളനിക്ക് സമീപത്തുള്ള വീട്ടിലായിരുന്നു ഇവര്‍ താമസിച്ചു വന്നത്. ഇതിനോട് ചേര്‍ന്നുള്ള മതിലിന് സമീപത്ത് കുഴിച്ച് മൂടിയ നിലയിലായിരുന്നു മൃതദേഹം. സ്ഥലത്ത് ഫോറന്‍സിക് സംഘവും പരിശോധന നടത്തുന്നുണ്ട്. പ്രതി കുറ്റം സമ്മതിച്ചു.
കൊറോണാ വൈറസ് വ്യാപനത്തിന് തൊട്ട് മുമ്ബാണ് കൊല്ലത്ത് നിന്ന് സുചിത്രയെ കാണാതായത്. വൈറസ് വ്യാപനത്തെ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് മാര്‍ച്ച് 24 നാണ്. എന്നാല്‍, അതിനും ഏഴ് ദിവസങ്ങള്‍ക്ക് മുമ്ബാണ് കൊല്ലത്തെ ബ്യൂട്ടിഷന്‍ ട്രെയിനിയായി ജോലി ചെയ്തിരുന്ന സുചിത്രയെ കാണാതായത്. സംഭവത്തില്‍ മാര്‍ച്ച് 22-ാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതിനിടെയാണ് പ്രതിയെ കുറിച്ച് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
കോഴിക്കോട് സ്വദേശിയാണ് അറസ്റ്റിലായ യുവാവ്. യുവതിയെ പാലക്കാട്ടെ വാടക വീട്ടില്‍ വച്ചാണ് കൊലപ്പെടുത്തിയതെന്ന് യുവാവ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മൃതദേഹം കണ്ടെത്താനായി പ്രതിയെ പാലക്കാട്ട് രാമനാഥപുരത്തുള്ള വാടക വീട്ടിലേക്ക് എത്തിച്ച പൊലീസ് പരിശോധന നടത്തി. അങ്ങനെയാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവിന്റെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞാണ് സുചിത്ര മാര്‍ച്ച് 18 കൊല്ലത്ത് നിന്നും ആലപ്പുഴയിലേക്ക് പോയത്. സുചിത്ര രണ്ട് ദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും പിന്നീട് ഫോണ്‍ വിളി നിലച്ചു.