ട്രോളന്മാരെ തപ്പി ആരോഗ്യവകുപ്പ് !
കൊച്ചി: ട്രോളന്മാരുടെ ശ്രദ്ധയ്ക്ക്, നിങ്ങളെ അന്വേഷിച്ച് ആരോഗ്യവകുപ്പ് ഇറങ്ങിയിട്ടുണ്ട്. ചികിത്സിക്കാനല്ല, ആസ്ഥാന ട്രോളന് പട്ടം തരാനാണ് ! ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസും ദേശീയ ആരോഗ്യ മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ട്രോള്‍ മത്സരത്തില്‍ പങ്കെടുപ്പിക്കാനാണ് ആരോഗ്യ വകുപ്പ് ട്രോളന്മാരെ തേടുന്നത്. ബോധവത്കരണം ലക്ഷ്യമിട്ടുള്ള മത്സരത്തില്‍ ഈ മാസം 30 വരെ ട്രോളാം. വിജയികളെ മേയ് 16 ന് പ്രഖ്യാപിക്കും.
വിഷയം
കൊവിഡ് പ്രതിരോധം,
കൊവിഡ് വാക്സിനേഷന്
പകര്‍ച്ചവ്യാധി പ്രതിരോധം
ജീവിതശൈലി രോഗനിയന്ത്രണവും പ്രതിരോധവും
നല്ല ആരോഗ്യശീലങ്ങള്‍
ട്രോളാനുള്ള വഴി
ജില്ലാ മെഡിക്കല്‍ ഓഫീസ് ഹെല്‍ത്ത് എറണാകുളം എന്ന ഫേസ്ബുക്ക് പേജ് ആദ്യം ലൈക്കണം. ഇതാണ് ആദ്യ ടാസ്ക് ! തയ്യാറാക്കിയ ട്രോള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മുകളില്‍ പറഞ്ഞ പേജില്‍ ഷെയര്‍ ചെയ്യാം. ഡി.എം.എ എച്ച് എറണാകുളം, ട്രോള്‍ ഫോര്‍ ഹെല്‍ത്ത് എന്നീ ഹാഷ് ടാഗുകള്‍ മസ്റ്റാണ്. അല്ലേല്‍ സമ്മാനം കിട്ടില്ല.