National

മാസ്‌ക് ധരിക്കാതെ ഓ​ട്ടോറിക്ഷയുമായിറങ്ങിയ ഡ്രൈവര്‍ക്ക്​ പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം -വിഡിയോ



മാസ്‌ക് ധരിക്കാതെ ഓ​ട്ടോറിക്ഷയുമായിറങ്ങിയ ഡ്രൈവര്‍ക്ക്​ പൊലീസിന്‍റെ ക്രൂര മര്‍ദ്ദനം -വിഡിയോ

ഇന്‍ഡോര്‍: ശരിയായ രീതിയില്‍ മാസ്​ക് ​ധരിച്ച​ില്ലെന്ന്​ ആരോപിച്ച്‌​ ഇന്‍ഡോറില്‍ ഓ​ട്ടോറിക്ഷ ഡ്രൈവറെ പൊലീസ്​ റോഡിലിട്ട്​ ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തിന്‍റെ ദൃശ്യങ്ങളുടെ വൈറലായതോടെ രണ്ട്​ ​പൊലീസുകാരെ അധികൃതര്‍ സസ്​പെന്‍ഡ്​ ചെയ്​തു. പര്‍ദേശിപുരിലെ സ്‌റ്റേഷനിലെ രണ്ടു പൊലീസ് കോണ്‍സ്റ്റബിള്‍മാരാണ്​ ഓട്ടോ ഡ്രൈവര്‍ കൃഷ്​ണ കുഞ്ചിനെ ക്രൂരമായി മര്‍ദ്ദിച്ചത്​. മര്‍ദ്ദിച്ചവശനാക്കിയ കൃഷ്​ണയെ സ്​റ്റേഷനിലേക്ക്​ കൊണ്ട്​ പോകാന്‍ പൊലീസ്​ ശ്രമിക്കുന്നുണ്ട്​.



എന്ത്​കൊണ്ടാണ്​ കൃത്യമായ രൂപത്തില്‍ മാസ്​ക്ക്​ ധരിക്കാത്തതെന്ന്​ ചോദിച്ചാണ്​ കൃഷണകുഞ്ചിനെ പൊലീസ്​ തടയ​ുന്നത്​. താടിയിലായിരുന്നു ഇദ്ദേഹം അപ്പോള്‍ മാസ്​ക്​ ധരിച്ചിരുന്ന​തെന്ന്​ പൊലീസ്​ പറയുന്നു​.

രോഗിയായ പിതാവിനെ കാണാന്‍ ആശുപത്രിയിലേക്ക്​ പോവുകയാണെന്ന്​ കൃഷ്​ണ പറഞ്ഞെങ്കിലും സ്​റ്റേഷനിലേക്ക്​ ​വരണമെന്ന്​ പൊലീസ്​ ആവശ്യപ്പെ​ട്ടു, എന്നാല്‍ കൃഷ്​ണ അത്​ വിസ്സമ്മതിച്ചതോടെ പൊലീസ്​ കായികപരമായി കീഴ്​പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ്​ നാട്ടുകാര്‍ പറഞ്ഞു. കൃഷ്​ണ പൊലീസിനെ അക്രമിക്കുകയായിരുന്നുവെന്ന്​ അവര്‍ വിശദീകരിച്ചു.