സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനമാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിന്‍്റെ പോളിങ്ങിന് ഒപ്പമെത്തിയില്ലെങ്കിലും 77.77 എന്ന സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന പോളിങ്ങ് ശതമാനമാണ് കണ്ണൂരില്‍ രേഖപ്പെടുത്തിയത്.ഇരിക്കൂര്‍ ഉള്‍പ്പെടെ സിറ്റിങ്ങ് സീറ്റുകളില്‍ പോളിങ്ങ് കുറഞ്ഞത് യു ഡി എഫ് ക്യാമ്ബില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ കണ്ണൂരില്‍ വോട്ട് രേഖപ്പെടുത്തി
യു ഡി എഫ് സിറ്റിങ്ങ് സീറ്റുകളായ ഇരിക്കൂര്‍,പേരാവൂര്‍,അഴീക്കോട് മണ്ഡലങ്ങളില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനെക്കാള്‍ പോളിംഗ് ശതമാനം കുറഞ്ഞു.ഇത് തിരിച്ചടിയാകുമെന്നാണ് യു ഡി എഫിന്റെ ആശങ്ക.ജില്ലയില്‍ ഏറ്റവും ഉയര്‍ന്ന പോളിങ് തളിപ്പറമ്ബിലും കുറഞ്ഞ പോളിങ് തലശ്ശേരിയിലും രേഖപ്പെടുത്തി.പോളിങ് ശതമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ അനുകൂലമാകുമെന്നാണ് ഇരു മുന്നണികളുടെയും അവകാശ വാദം.കണ്ണൂരില്‍ വോട്ടെടുപ്പില്‍ എല്‍ ഡി എഫ് അനുകൂല തരംഗമാണ് ഉണ്ടായതെന്ന് സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് പറഞ്ഞു
മുഖ്യമന്ത്രി പിണറായി വിജയന് പിണറായി ആര് സി അമല സ്കൂളിലും,സി പി ഐ എം പോളിറ്റ് ബ്യുറോ കോടിയേരി ബാലകൃഷ്ണന് കോടിയേരി ജൂനിയര്‍ ബേസിക് സ്കൂളിലും വോട്ട് രേഖപ്പെടുത്തി.സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗവും തളിപ്പറമ്ബിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥിയുമായ എം വി ഗോവിന്ദന് മാസ്റ്റര്‍ മൊറാഴ സെന്‍ട്രല്‍ യു പി സ്കൂളിലും മട്ടന്നൂര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ പഴശ്ശി വെസ്റ്റ് യു പി സ്കൂളിലും വോട്ട് ചെയ്തു.സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗവും മന്ത്രിയുമായ ഇ പി ജയരാജന് അരോളി ജി എച്ച് എസിലും സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം പി കെശ്രീമതി ടീച്ചര്‍ ചെറുതാഴം സൗത്ത് ഗവ എല്‍ പി ആകൂളിലും വോട്ട് രേഖപ്പെടുത്തി.ജില്ലയില്‍ സമാധാന പരമായിരുന്നു തിരഞ്ഞെടുപ്പ്.പാനൂരില്‍ കള്ള് വോട്ട് ചെയ്യാന്‍ ശ്രമിച്ച ലീഗ് പ്രവര്ത്തകന് ഷാന്‍ യൂസഫിനെ പോലീസ് അറസ്റ്റ് ചെയ്തു.
report by kairali news