രജിത് കുമാറിന് സ്വീകരണം: 13 പേർ അറസ്റ്റിൽ; രജിത് കുമാറിന്റെ വീട്ടിൽ പോലീസ് റെയ്ഡ് – Sreekandapuram Online News-
Thu. Sep 24th, 2020
ആരാധകർ നെഞ്ചിലേറ്റിയ ടെലിവിഷൻ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസൺ ടു വിൽ നിന്നും അപ്രതീക്ഷിതമായി പുറത്താക്കപ്പെട്ട ഡോ. രജിത് കുമാറിനെ സ്വീകരിക്കാനായി നെടുമ്പാശ്ശേരി എയർപോർട്ടിൽ തടിച്ചുകൂടിയ ജനങ്ങൾക്കെതിരെ എറണാകുളം ജില്ലാ കളക്ടർ കേസെടുത്ത വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. സംഭവത്തിൽ ഏഴു പേർ കൂടി അറസ്റ്റിൽ ആയിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരി പോലീസ് ഇതിനോടകം 13 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

കോവിഡ്‌ 19 പടരുന്ന സാഹചര്യത്തിൽ നിരവധി വിലക്കുകളായിരുന്നു സർക്കാർ ഏർപ്പെടുത്തിയിരുന്നത്. ആളുകൾ ഒരുമിച്ചുകൂടുന്ന സ്ഥലങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം വിലക്കിയിരുന്ന ഈ സാഹചര്യത്തിലായിരുന്നു രജിത് കുമാറിനെ സ്വീകരിക്കുവാൻ നിരവധി ആളുകൾ എയർപോർട്ടിൽ എത്തിയത്. 34 പ്രതികളെക്കൂടി തിരിച്ചറിഞ്ഞതായും പോലീസ് രേഖപ്പെടുത്തുന്നുണ്ട്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ആദ്യം രണ്ടുപേരെയും പിന്നീട് ഏഴ് പേരെയും അറസ്റ്റ് ചെയ്തത്. രജിത് കുമാർ അടക്കം 75 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
By onemaly