home

ശ്രീകൃഷ്ണപുരത്ത് ആന പാപ്പാനെ ചവിട്ടിക്കൊന്നു



ശ്രീകൃഷ്ണപുരത്ത് ആന പാപ്പാനെ ചവിട്ടിക്കൊന്നു

പാലക്കാട്: പാലക്കാട് ജില്ലയിലെ ശ്രീകൃഷ്ണപുരത്ത് ആന പാപ്പാനെ ചവിട്ടിക്കൊന്നു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് രണ്ടാം പാപ്പാനായ പാടൂര്‍ സ്വദേശി രാജേഷിനെ ചവിട്ടിക്കൊന്നത്. 26 വയസായിരുന്നു രാജേഷിന്.

ശ്രീകൃഷ്ണനിലയത്തില്‍ രാമകൃഷ്ണന്റെ ഉടമസ്ഥതയിലുള്ളതാണ് ആന. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. തീറ്റ നല്‍കാനായി അടുത്തേയ്ക്ക് ചെന്നപ്പോള്‍ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നു. രാജേഷിന്റെ ഉടലും തലയും വേര്‍പെട്ട നിലയിലാണ്. രാജേഷിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.



ഒരു മാസം മുന്‍പാണ് ആനയുടെ രണ്ടാം പാപ്പാനായി രാജേഷ് ചുമതലയേറ്റത്. ആന അക്രമ സ്വഭാവങ്ങള്‍ ഒന്നും തന്നെ ആദ്യം പ്രകടിപ്പിച്ചില്ല. യാതൊരു പ്രകോപനവും കൂടാതെ ആന രാജേഷിനെ ആക്രമിക്കുകയായിരുന്നുവെന്ന് ഒന്നാം പാപ്പാനായ രാധാകൃഷ്ണന്‍ പോലീസിന് മൊഴി നല്‍കി