kerala

‘പാറുവമ്മയ്ക്ക് റേഷന്‍ കൃത്യമായി കിട്ടുന്നുണ്ട്.’യുഡിഎഫിന്റെ കുപ്രചരണങ്ങളെ പൊളിച്ച്‌ വീഡിയോയുമായി കൊച്ചുമകള്‍ ഋതിക



കൊച്ചി: ‘പാറുവമ്മയ്ക്ക് റേഷന്‍ കൃത്യമായി കിട്ടുന്നുണ്ട്.’യുഡിഎഫിന്റെ കുപ്രചരണങ്ങളെ പൊളിച്ച്‌ വീഡിയോയുമായി കൊച്ചുമകള്‍ ഋതിക. യുഡിഎഫ്‌ എന്ന നുണഫാക്ടറി ഇലക്ഷന്റെ അവസാന സമയത്തും കുപ്രചരണങ്ങള്‍ അവസാനിപ്പിക്കുന്നില്ല.

റേഷന്‍ കിട്ടുന്നില്ലെന്ന് പ്രചരിപ്പിച്ചത് കള്ളമാണെന്ന് പാറുവമ്മയുടെ കൊച്ചുമകള്‍ ഋതിക പറയുന്നു. മുത്തശ്ശിയ്ക്ക് കിറ്റും റേഷനും കൃത്യമായി കിട്ടുന്നുണ്ടെന്നും ഫോട്ടോഷൂട്ട് ഞങ്ങളുടെയൊക്കെ അറിവോടെ ചെയ്തതാണെന്നും അവര്‍തന്നെ പറയുന്നു.



ഇടതുപക്ഷം വികസനവും ജനക്ഷേമവും സംസാരിക്കുമ്ബോള്‍ മറുപടിയില്ലാത്തവര്‍ ഇങ്ങനെയുള്ള വ്യാജവാര്‍ത്തകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അങ്ങനെ ഇതും യുഡിഎഫിന്റെ അനേകം ‘ഇലക്ഷന്‍ സ്പെഷ്യല്‍’ ചീറ്റിയ ബോംബുകളിലൊന്നായി.

വീഡിയോ ഷെയര്‍ ചെയ്ത ഹൈബി ഈഡന്‍ എംപിയും കോണ്‍ഗ്രസും മാപ്പുപറയണമെന്നും ഋതിക ആവശ്യപ്പെട്ടു.