
തിരുവനന്തപുരം > ബ്രേക്ക് ദ ചെയിന്‍ ബോധവത്കരണത്തിന്റെ രണ്ടാം ഘട്ടം തുടങ്ങുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. “തുപ്പല്ലേ തോറ്റു പോകും’ എന്ന ശീര്‍ഷകത്തിലാണ് ഇത് നടപ്പാക്കുകയെന്ന് അദ്ദേഹം അറിയിച്ചു. കൊറോണ അവലോകന യോഗത്തിനു ശേഷം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സോപ്പ് ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കുക, മാസ്ക് ഉപയോഗിച്ച് മുഖം മറയ്ക്കുക, ശാരീരിക അകലം പാലിക്കുക, മാസ്ക് ഉള്‍പ്പെടെയുള്ള ഉപയോഗിച്ച വസ്തുക്കള്‍ വലിച്ചെറിയാതിരിക്കുക, യാത്രകള്‍ പരമാവധി ഒഴിവാക്കുക, വയോധികരും കുട്ടികളും ഗര്‍ഭിണികളും രോഗികളും വീടുവിട്ട് പുറത്തിറങ്ങാതിരിക്കുക, കഴുകാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ, മൂക്ക് എന്നിവിടങ്ങളില്‍ തൊടാതിരിക്കുക, പൊതുവിടങ്ങളില്‍ തുപ്പാതിരിക്കുക, പോഷകാഹാരം കഴിക്കുക, ധാരാളം വെള്ളം കുടിക്കുക, ആരോഗ്യം നിലനിര്‍ത്തുക, ചുമയ്ക്കുമ്ബോള്‍ തൂവാല ഉപയോഗിച്ച് മൂക്കും വായയും അടയ്ക്കുക എന്നിവയ്ക്കാണ് ഈ ക്യാമ്ബയിനില്‍ ഊന്നല്‍ നല്‍കുകയെന്നും അദ്ദേഹം പറഞ്ഞു.