kerala

പാര്‍ട്ടി നിരന്തരം അവഗണിക്കുന്നുവെന്ന് പരാതി; പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് എ രാമസ്വാമി പാര്‍ട്ടി വിട്ടു; ഇടതുമുന്നണിയെ പിന്തുണയ്ക്കും



പാലക്കാട്: മുതിര്‍ന്ന നേതാവ് എ രാമസ്വാമി കോണ്‍ഗ്രസ് വിട്ടു. കെപിസിസി നിര്‍വാഹക സമിതി അംഗവും പാലക്കാട് യുഡിഎഫ് മുന്‍ ചെയര്‍മാനുമാണ് എ രാമസ്വാമി. ഇടതുമുന്നണിയെ പിന്തുണയ്ക്കാനാണ് രാമസ്വാമിയുടെ തീരുമാനം. കോണ്‍ഗ്രസില്‍ നിന്ന് നിരന്തരം അവഗണിക്കുന്നതായും പ്രാഥമിക അംഗത്വം ഉപേക്ഷിക്കുന്നതായും വ്യക്തമാക്കി മുല്ലപ്പള്ളിക്ക് രാമസ്വാമി കത്ത് നല്‍കി.



നേരത്തെ എ വി ഗോപിനാഥ് പാര്‍ട്ടിയോട് ഇടഞ്ഞിരുന്നെങ്കിലും ഒടുവില്‍ ഉമ്മന്‍ ചാണ്ടി ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ തീര്‍ത്തത്.