kerala

‘സ്വാമിയേ ശരണമയ്യപ്പാ’ ; ശരണം വിളിച്ച്‌ ചരിത്രത്തിൽ ആദ്യമായി പ്രസംഗമാരംഭിച്ച്‌ ഒരു ഇന്ത്യൻ പ്രധാനമന്ത്രി



പത്തനംതിട്ട : അയ്യന്റെ മണ്ണിനെ ആവേശത്തിലാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.സ്വാമിയേ ശരണമയ്യപ്പാ എന്ന് വിളിച്ചാണ് പ്രധാനമന്ത്രി തന്റെ പ്രസംഗമാരംഭിച്ചത്. ഇത് ഭഗവാന്‍ അയ്യപ്പന്റെ മണ്ണ് ആണെന്നും പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകള്‍ എടുത്തു പറയുകയും ചെയ്തു. കവിയൂര്‍ ക്ഷേത്രം, തിരുവല്ല ശ്രീവല്ലഭ ക്ഷേത്രം, ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രം, മലയാലപ്പുഴ ദേവീക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളെക്കുറിച്ചാണ് മോദി പറഞ്ഞത്. ഒപ്പം ദുഃഖവെള്ളി ദിനത്തില്‍ ക്രിസ്തുവിന്റെ ത്യാഗത്തെയും സ്മരിക്കുകയും ചെയ്തു.