Local

മാലൂരിൽ വയോധികയുടെ മരണം കൊലപാതകം; കൊന്നത് മകൾ



മാലൂർ: കപ്പറ്റപ്പൊയിലിലെ കോറോത്ത് ലക്ഷം വീട്ടിലെ കെ.നന്ദിനിയെ വീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം.നന്ദിനിയെ കൊന്നത് 49 കാരിയായ സ്വന്തം മകൾ ഷേർളി.

കിടപ്പ് രോഗിയായ അമ്മയെ പരിചരിക്കാൻ സാധിക്കാത്തതാണ് കൊലപ്പെടുത്താൻ മകളെ പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക വിവരം.ഷേർലിയെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.നന്ദിനിയുടെ മൃതദേഹം ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ് മോർട്ടത്തിനായി ആസ്പത്രിയിലേക്ക് മാറ്റി.



നന്ദിനിയുടെ ഭർത്താവ് രാഘവൻ മരണപ്പെട്ടിരുന്നു.ഷേർളിക്കും ഇവരുടെ ഭർത്താവ് ഭാസ്‌കരനുമൊപ്പമാണ് നന്ദിനി താമസിക്കുന്നത്.നന്ദിനിക്കാവശ്യമായ പരിചരണം മകലായ ഷേർളി ചെയ്യാൻ തയ്യാറായിരുന്നില്ലത്രെ.കൂലിപ്പണിയെടുത്ത് ഉപജീവനം കഴിക്കുന്ന ഭാസ്‌ക്കരനാണ് നന്ദിനിക്ക് ആവശ്യമായ മരുന്നുകൾ നല്കുന്നതും പരിചരിക്കുന്നതും.

വടികൊണ്ടും കൈകൊണ്ടും മർദ്ദിച്ചവശയാക്കിയാണ് ഷേർളി അമ്മയെ കൊലപ്പെടുത്തിയതെന്നാണ് വിവരം.