kerala

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തത് അച്ചടക്ക ലംഘനം : കണ്ണൂര്‍ ജില്ലാ കലക്ടര്‍



തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്തത്  അച്ചടക്ക ലംഘനം : കണ്ണൂര്‍ ജില്ലാ കലക്ടര്‍

കണ്ണൂര്‍:തെരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച് ഉദ്യോഗസ്ഥരില്‍ ചിലര്‍ ഡ്യൂട്ടിക്ക് ഹാജരാകാത്തത്  ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റം  ജില്ലയിലെ തരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ സാരമായി ബാധിക്കുമെന്നും  ഉത്തരവ് ലഭിച്ചിട്ടും ഹാജരാകാത്തവര്‍ മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പു ലഭിച്ചിട്ടും  ഡ്യൂട്ടിക്ക് ഹാജരാകാത്തത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും കലക്ടര്‍ ചൂട്ടിക്കാട്ടി.  



മാര്‍ച്ച് 26 മുതല്‍  29 വരെ  നടന്ന തെരഞ്ഞെടുപ്പ്  പരിശീലന ക്ലാസ്സില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവര്‍  ഏപ്രില്‍ ഒന്നിനു രാവിലെ 9.30 ന് ജില്ലാ  പ്ലാനിംഗ് ഓഫീസ് ഹാളില്‍ നടക്കുന്ന പരിശീലന ക്ലാസ്സില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് കലക്ടര്‍ അറിയിച്ചു. ഡ്യൂട്ടിക്ക് ഹാജരാകാന്‍ കഴിയാത്തതിന്റെ വിശദീകരണവും അന്നേ ദിവസം  നല്‍കേതാണെന്നും  ഇത്തരം സമീപനം തുടര്‍ന്നാല്‍  1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 134 ാം വകുപ്പുകള്‍ പ്രകാരം  അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.