Local

ചെറുപുഴയിൽ അയൽക്കാരനായ ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിലായി



ചെറുപുഴയിൽ

അയൽക്കാരനായ ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിലായി



ചെറുപുഴ : അയൽക്കാരനായ ഗൃഹനാഥനെ വെടിവെച്ചു കൊന്ന കേസിലെ പ്രതി പോലീസ് പിടിയിലായി. ചെറുപുഴ പഞ്ചായത്തിലെ കാനംവയൽ മരുതുംതട്ടിലെ വാടാതുരുത്തേൽ ടോമി (45) യെയാണ് ചെറുപുഴ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ കസ്റ്റഡിലെടുത്തത്. ചൊവ്വാഴ്ച വൈകിട്ട് 5.15-ഓടെ ടോമിയുടെ വീടിന് സമീപത്തെ കൈത്തോടിന് സമീപത്തുനിന്നാണ് ഇയാൾ പിടിയിലായത്.

കർണാടക റിസർവ് വനത്തോടുചേർന്നാണ് ടോമിയുടെ വീട്. 25-ന് രാവിലെ എട്ടോടെയാണ് ഇയാൾ അയൽവാസിയായ കൊങ്ങോലയിൽ സെബാസ്റ്റ്യനെ (ബേബി-62) നാടൻതോക്കുകൊണ്ട് വെടിവെച്ച് കൊന്നത്. സംഭവത്തിനുശേഷം തൊട്ടടുത്ത കർണാടക വനത്തിലേക്ക്‌ കടന്ന ടോമിയെ തിരച്ചിൽ നടത്തിയ നാട്ടുകാർ വനത്തിനുള്ളിൽ കണ്ടെങ്കിലും ഉൾവനത്തിലേക്ക്‌ കടന്നുകളഞ്ഞു.
ആറുദിവസം വനത്തിനുള്ളിൽ കഴിഞ്ഞ ടോമി പിടിയിലാകുമ്പോൾ ഭക്ഷണം കഴിക്കാതെ അവശനായിരുന്നു. കഴിഞ്ഞദിവസം ഇയാൾക്കായി ചെറുപുഴ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.