Local

പോക്സോ കേസിൽ പ്രതിയായ കരിവെള്ളൂർ പെരളം ചീറ്റയിലെ യുവാവിന് ആറര വർഷം തടവും 40,000 രൂപയും കോടതി ശിക്ഷ വിധിച്ചു



തളിപ്പറമ്പ്: പോക്സോ കേസിൽ പ്രതിക്ക് ആറര വർഷം തടവും 40,000 രൂപയും കോടതി ശിക്ഷ വിധിച്ചു. കരിവെള്ളൂർ പെരളം ചീറ്റയിലെ വധുപ്പൻ ഹൗസിൽ വി. വിനേഷി (26)നെയാണ് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2014 ജൂൺ 10ന് വൈകുന്നേരം അഞ്ചര മണിയോടെയാണ് കേസിനാസ്പദമായ സംഭവം. പതിനാറുകാരിയായ പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് കോടതി വിധി. പ്രതിക്കു വിവിധ വകുപ്പുകൾ പ്രകാരം ആറര വർഷം തടവും നാൽപതിനായിരം രൂപ പിഴയൊടുക്കാനും ആണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഷെറി മോൾ ജോസ് ഹാജരായി.