പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന യുവതി ആൺകുഞ്ഞിനാണ് ജന്മം നൽകി – Sreekandapuram Online News-
Sat. Sep 26th, 2020




കണ്ണൂർ : പരിയാരം മെഡിക്കൽ കോളേജിൽ കൊവിഡ് ചികിത്സയിലായിരുന്ന ഒരു യുവതി കൂടി പ്രസവിച്ചു . സമാന രീതിയിലുള്ള സംസ്ഥാനത്തെ രണ്ടാമത്തെ പ്രസവമാണിത് . ചെറുവാഞ്ചേരി സ്വദേശിയായ യുവതി ആൺകുഞ്ഞിനാണ് ജന്മം നൽകിയത് . ഗൈനക്കോളജി വിഭാഗം മേധാവി ഡോ . അജിത്തിന്റെ നേത്യത്വത്തിൽ എല്ലാ സുരക്ഷാ മുൻകരുതലും സ്വീകരിച്ചായിരുന്നു സിസേറിയൻ . അമ്മയേയും കുഞ്ഞിനെയും പ്രത്യേകം ഐസിയുകളിലേക്ക് മാറ്റി . അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു . ഈ മാസം 17 ന് കൊവിഡ് ബാധിച്ചെത്തിയ യുവതിയുടെ സവ പരിശോധന ഫലം രണ്ട് ദിവസം മുമ്പ് നെഗറ്റീവായിരുന്നു . ഈ മാസം 11 ന് കൊവിഡ് ചികിത്സയിലിരിക്കെ കാസർകോട് സ്വദേശിനിയായ യുവതിയും പരിയാരം മെഡിക്കൽ കോളേജിൽ പ്രസവിച്ചിരുന്നു . മൂന്ന് ദിവസം മുമ്പാണ് അമ്മയും കുഞ്ഞും പൂർണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്




By onemaly