തലശ്ശരി : കോവിഡ് – 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി മാഹിയിലെ മുഴുവൻ ബാറുകളും മാർച്ച് 31 വരെ അടച്ചിടാൻ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ഉത്തരവിട്ടു. പോണ്ടിച്ചേരി അബ്കാരി ആക്ട് 199 (A) 1970 അനുസരിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടൂറിസം മേഖലയിലെ ബാർ അറ്റാച്ച്ഡ് ഹോട്ടലുകൾക്കും ഇത് ബാധകമാണ്.