കണ്ണൂരില്‍ വീട് കുത്തിത്തുറന്ന് 80 പവനും പണവും കവര്‍ന്നു
കണ്ണൂര്‍: മുഴപ്പിലങ്ങാട്ട് വീട് കുത്തിത്തുറന്ന് 80 പവനും 20,000 രൂപയും കവര്‍ന്നു. ഒമ്ബതാം വാര്‍ഡില്‍ മുല്ലപ്രം ജുമാ മസ്ജിദിന് സമീപം മറിയു മന്‍സിലിലാണ് കവര്‍ച്ച നടന്നത്.
ശനിയാഴ്ച അര്‍ധരാത്രി രണ്ടിന് ശേഷമാകാം മോഷണമെന്നാണ് പൊലീസ് നിഗമനം. ആള്‍താമസമുള്ള ഇരുനില വീട്ടിലാണ് മോഷണം നടന്നത്. കണ്ണൂരില്‍നിന്നുള്ള ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. പൊലീസ് തെളിവെടുപ്പ് തുടരുകയാണ്.