എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട്
കൊച്ചി | പെരുമ്ബാവൂരിലെ യു ഡി എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം എല്‍ എയുമായ എല്‍ദോസ് കുന്നപ്പിള്ളിക്കും ഭാര്യക്കും ഇരട്ടവോട്ട്. എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എയായിരിക്കുന്ന പെരുമ്ബാവൂര്‍ മണ്ഡലത്തിലും അദ്ദേഹം താമസിക്കുന്ന മൂവാറ്റുപുഴ മണ്ഡലത്തിലുമാണ് എം എല്‍ എക്കും ഭാര്യ മറിയാമ എബ്രഹാമിനും വോട്ടുള്ളതായി കണ്ടെത്തിയത്.
പെരുമ്ബാവൂര്‍ രായരമംഗലം പഞ്ചായത്തിലും മുവാറ്റുപ്പുഴ മാറാടി പഞ്ചായത്തിലുമാണ് വോട്ടുകള്‍. പെരുമ്ബാവൂര്‍ മണ്ഡലത്തിലെ ബൂത്ത് 142 ലും (ക്രമ. നമ്ബര്‍: 1354), മൂവാറ്റുപുഴ മണ്ഡലത്തിലെ ബൂത്ത് 130 (ക്രമ. നമ്ബര്‍: 1092) മാണ് കുന്നപ്പിള്ളിയുടെ വോട്ട്. ഭാര്യ മറിയാമ്മ എബ്രഹാമിന് പെരുമ്ബാവൂരിലെ ബൂത്ത് നമ്ബര്‍ 142 ലും (ക്രമ. നമ്ബര്‍: 1358), മൂവാറ്റുപുഴയിലെ ബൂത്ത് നമ്ബര്‍ 130 ലും (ക്രമ. നമ്ബര്‍: 1095) മാണ് വോട്ടുള്ളത്.
നിലവില്‍ രായരമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യക്കും വോട്ടുള്ളതെന്നും മാറാടിയിലെ ബൂത്തില്‍ അഞ്ച് വര്‍ഷം മുമ്ബാണ് വോട്ട് ഉണ്ടായിരുന്നതെന്നും എല്‍ദോസ് കുന്നംപിള്ളി പ്രതികരിച്ചു. മാറാടിയില്‍ നിന്നും വോട്ട് മാറ്റിയതാണെന്നും പുതിയ സംഭവം തിരഞ്ഞെടുപ്പ് കമീഷന്റെ പാളിച്ചയാണെന്നും തനിക്ക് ഇതില്‍ പങ്കില്ല എന്നും എല്‍ദോസ് കുന്നപ്പള്ളി വ്യക്തമാക്കി.