സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള പ്രത്യേക ഉത്തരവ് ഇന്ന് പുറത്തിറങ്ങും – Sreekandapuram Online News-
Sun. Sep 27th, 2020
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ മാസ്ക് നിര്‍ബന്ധമാക്കികൊണ്ടുള്ള പ്രത്യേക ഉത്തരവ് ഇന്ന് പുറത്തിറങ്ങും. ഇതുപ്രകാരം, പൊതു സ്ഥലത്ത് മാസ്ക് ധരിക്കാതെ ഇറങ്ങുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി. ഇന്നു മുതല്‍ വ്യാപക പ്രചാരണം ആരംഭിക്കും. നവമാധ്യമങ്ങള്‍ വഴിയാണ് പ്രചാരണം. മാസ്ക് ധരിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം പിഴ ചുമത്തുന്നത് പരിഗണിക്കുന്നതായും ഉത്തരവ് ഇന്നിറങ്ങുമെന്നും ഡി.ജി.പി മാധ്യമങ്ങളെ അറിയിച്ചു.
By onemaly