National

‘ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, ഡി.എം.കെ അധ്യക്ഷനും തമിഴ്​നാട്ടിലെ മുഖ്യമന്ത്രി സ്​ഥാനാര്‍ഥിയുമായ എം.കെ. സ്റ്റാലിന്‍.



‘ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ല, ദൈവത്തെ വെറുക്കുകയും ചെയ്യുന്നില്ല’

ചെന്നൈ: താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നില്ലെന്ന്​ ഡി.എം.കെ അധ്യക്ഷനും തമിഴ്​നാട്ടിലെ മുഖ്യമന്ത്രി സ്​ഥാനാര്‍ഥിയുമായ എം.കെ. സ്റ്റാലിന്‍. അതേസമയം, ദൈവത്തോടോ ദൈവത്തില്‍ വിശ്വസിക്കുന്നവരോടോ തനിക്ക്​ ഒരു വെറുപ്പുമില്ലെന്നും എന്‍.ഡി.ടി.വിക്ക്​ നല്‍കിയ അഭിമുഖത്തില്‍ അ​ദ്ദേഹം വ്യക്​തമാക്കി.

‘എന്‍റെ ഭാര്യ കടുത്ത ഈശ്വര വിശ്വാസിയാണ്​. അവര്‍ സ്​ഥിരമായി അമ്ബലത്തില്‍ പോകുന്നു. അവരുടെ വിശ്വാസത്തെ ഞാന്‍ മാനിക്കുന്നു. അവരെ പിന്തിരിപ്പിക്കാനോ തടയാനോ ഒരിക്കലും ശ്രമിച്ചിട്ടില്ല. വിശ്വാസികള്‍ അവരുടെ വിശ്വാസം പിന്‍പറ്റി ജീവിക്ക​ട്ടെ.. ഡി.എം.കെ പ്രവര്‍ത്തകരില്‍ മിക്കവരും ദൈവവിശ്വാസികളാണ്​. അവര്‍ അവരുടെ വിശ്വാസവുമായി മു​േമ്ബാട്ടുപോക​ട്ടെ.



ബി.ജെ.പി ഞങ്ങളെ ഹിന്ദു വിരുദ്ധരെന്ന്​ മുദ്രകുത്തി മുതലെടുപ്പ്​ നടത്താനുള്ള തന്ത്രങ്ങളിലാണ്​. അത്​ തമിഴ്​നാട്ടില്‍ വിലപ്പോവില്ല. ഈശ്വരവിശ്വാസിയല്ലെങ്കിലും ഒരു മതത്തിനും ഞാന്‍ എതിരല്ല’-സ്​റ്റാലിന്‍ പറഞ്ഞു.