കോവിഡ് കാല സൌജന്യ100 GB ഡാറ്റ തികച്ചും സൌജന്യം..!!! സത്യാവസ്ഥയും അത് നിർമ്മിചവർക്കുള്ള നേട്ടവും – Sreekandapuram Online News-
Sat. Sep 19th, 2020
100 GB ഡാറ്റ തികച്ചും സൌജന്യം..!!!

കോവിഡ് കാല സൌജന്യ 100 GB ഡാറ്റ എന്ന പേരില്‍ വാട്സാപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണിമേടിച്ചവര്‍ ഒരുപാടുണ്ട്… മുമ്പ് ആമസോണിന്റെയും ഫ്ലിപ്പ്കാര്‍ട്ടിന്റെയും 99% ഓഫര്‍ എന്ന നിലയില്‍ പ്രചരിച്ചിരുന്ന Adware സൈറ്റുകളുടെ ലിങ്കിന് സമാനമായതാണ് ഇതും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് മൊബൈല്‍ നമ്പരും ഇമെയില്‍ ഐ‌ഡിയും കൊടുത്തശേഷം 10 വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്തിട്ടും ഒരു കോപ്പും കിട്ടുന്നില്ലെന്ന് മനസ്സിലാവുന്നതോടെ സംഗതി ഉഡായിപ്പാണെന്ന് മനസ്സിലാകുമെങ്കിലും, അതിനിടക്ക് പത്തോളം ആഡ് സൈറ്റുകകള്‍ക്ക് നോട്ടിഫിക്കേഷന്‍ അലോവ് ചെയ്തിട്ടുണ്ടാവും. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞാല്‍ പിന്നെ തലങ്ങും വിലങ്ങും നോട്ടിഫിക്കേഷനുകള്‍ ആവും. എന്താണ് സംഭവമെന്ന് പിടികിട്ടാതെ പലര്‍ക്കും ഫോണ്‍ ഫോര്‍മാറ്റ് ചെയ്യേണ്ടി വരെ വന്നു.

പറ്റിപ്പോയി, ഇനിയെന്ത് ചെയ്യും?

→ മൊബൈല്‍ ഡാറ്റയും വൈഫൈയും ഓഫ് ചെയ്യുക

→ Settings ല്‍ Apps&Notifications അല്ലെങ്കില്‍ Apps (Applications) എന്ന ഓപ്ഷന്‍ തെരെഞ്ഞെടുത്ത് ലിസ്റ്റില്‍ നിന്ന് Chrome അല്ലെങ്കില്‍ നിങ്ങള്‍ പ്രസ്തുത ലിങ്ക് ഉപയോഗിച്ച Browser തിരഞ്ഞെടുക്കുക.

→ അതില്‍ storage എന്ന ഭാഗം തുറന്ന് Clear Cache യില്‍ ക്ലിക്ക് ചെയ്യുക.

→ ശേഷം ഒരു സ്റ്റെപ്പ് പിറകിലോട്ട് വന്ന് Notification എന്ന ഭാഗത്തേക്ക് വരിക. (ഈ സ്റ്റെപ്പ് chrome ന്റെ Settings ലെ Notification ലും ലഭ്യമാണ്)

→ ഈ Notification മെനുവില്‍ അല്പം താഴെയായി Sites എന്ന ടാബിന് താഴെ കാണുന്ന Show Notification ഓഫ് ചെയ്യുക. അതിന് മുമ്പ്, അതിന്റെയും താഴെ കാണുന്ന Notification അലോവ് ചെയ്ത സൈറ്റുകളുടെ നേരെ കാണുന്ന ടിക്ക് മാര്‍ക്ക് ഒഴിവാക്കിയാല്‍ നന്നാവും.

ഇത്രേയും ചെയ്താല്‍ ബ്രൌസര്‍ വഴി നിങ്ങള്‍ക്ക് വന്നോണ്ടിരിക്കുന്ന ആഡ് നോട്ടിഫിക്കേഷന്‍ ഒഴിവായിക്കിട്ടും.

ഇനിയും നിങ്ങള്‍ക്ക് പരസ്യം വരുന്നുണ്ടെങ്കില്‍ ഏതെങ്കിലും ആഡ് വെയര്‍ (വൈറസ്) നിങ്ങളുടെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആയിട്ടുണ്ടാവും. അത് കണ്ടെത്തി റിമൂവ് ചെയ്യുക എന്നത് മാത്രമാണ് ഫോര്‍മാറ്റ് ചെയ്യാതിരിക്കാനുള്ള പോംവഴി.

ടെലികോം ദാതാക്കള്‍ നിങ്ങള്‍ക്കായി വല്ല ഓഫറും തരുന്നുണ്ടെങ്കില്‍ അവരുടെ മെസേജിലൂടെയോ ഒഫീഷ്യല്‍ വെബ്സൈറ്റിലൂടെയോ നിങ്ങളെ അറിയിക്കും. അല്ലാതെ 100 GB അവന് കിട്ടി, ഇവള്‍ക്ക് കിട്ടി എന്നൊക്കെയുള്ള മെസേജുകള്‍ കണ്ട് കണ്ണില്‍ കണ്ട ലിങ്കില്‍ ക്ലിക്കി പണിമേടിക്കാതിരിന്നാല്‍ അവനവന് കൊള്ളാം….
By onemaly