എന്റെ വോട്ട് എന്റെ അവകാശം’ ;വോട്ടർമാർക്കുള്ള ബോധവല്കരണ റാലി
പേരാവൂർ: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നേതൃത്വത്തിൽ ‘എന്റെ വോട്ട് എന്റെ അവകാശം’ സന്ദേശമുയർത്തി വോട്ടർമാർക്കുള്ള ബോധവ്ലകരണ റാലി പേരാവൂരിൽ നടന്നു.ജില്ലാ വരണാധികാരിയും ഡി.എഫ്.ഒയുമായ പി.കാർത്തിക്,ജിലാ അസിസ്റ്റന്റ് കലക്ടർ ആർ.ശ്രീലക്ഷ്മി,കണ്ണവം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ഡി.ഹരിലാൽ,കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നരോത്ത് എന്നിവർ നേതൃത്വം നല്കി.
വനം വകുപ്പ് ജീവനക്കാർ,വാച്ചർമാർ,തൊണ്ടിയിൽ മോണിംഗ് ഫൈറ്റേഴ്സ് സ്പോർട്സ് അക്കാദമി വിദ്യാർഥികൾ,നാട്ടുകാർ എന്നിവർ പങ്കാളികളായി.