പെട്രോൾ വില ഉയർവു കേന്ദ്രത്തിനു കൊള്ളടിച്ചു -പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ പിരിവില്‍ 300 ശതമാനം വര്‍ധനയെന്ന് കേന്ദ്രം
ന്യൂഡല്‍ഹി: 10 മാസത്തിനിടെ പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ പിരിക്കുന്നതില്‍ 300 ശതമാനം വര്‍ധനയുണ്ടായതായി കേന്ദ്ര മന്ത്രി അനുരാഗ് ഠാകുര്‍ ലോക് സഭയെ അറിയിച്ചു. 2014-15 വര്‍ഷത്തില്‍ െപട്രോളിന്‍മേല്‍ 29,279 കോടി രൂപയും ഡീസലിന്മേല് 42,881കോടി രൂപയുമാണ് നികുതി ഇനത്തില്‍ നരേന്ദ്ര മോദി സര്‍ക്കാറിന് പിരിഞ്ഞു കിട്ടിയത്. ഈ സാമ്ബത്തിക വര്‍ഷം പെട്രോള്‍, ഡീസല്‍ നികുതിയില്‍ 2.94 ലക്ഷം കോടി രൂപയായി ഇതു വര്‍ധിച്ചതായി ചോദ്യത്തിന് ഉത്തരമായി മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു.
പെട്രോള്‍ , ഡീസല്‍ ഇന്ധനത്തിന്മേലുള്ള നികുതി ഇനത്തില്‍ 2014-15 വര്‍ഷം മൊത്തം കേന്ദ്ര സര്‍ക്കാറിന് ലഭിച്ചത് 74,158 കോടി രൂപയാണ്. ഇതാണ് മൂന്നു ലക്ഷം കോടിയോളമായി ഉയര്‍ന്നത്. പ്രകൃതി വാതകത്തിന്‍മേലുള്ള തീരുവ കൂടി ഉള്‍പ്പെടുന്നതാണിത്.
2014ല്‍ ഒരു ലിറ്റര്‍ പെട്രോളിന് 9.48 രൂപയായിരുന്നു എക്സൈസ് തീരുവ. 2021ല്‍ ഇത് 32.90 രൂപയായി ഉയര്‍ന്നു. ഡീസലിന് 2014ല്‍ 3.56 രൂപയായിരുന്നു കേന്ദ്ര നികുതിയെങ്കില്‍ ഇപ്പോള്‍ 31.80 രൂപയായി. ഒരു ലിറ്റര്‍ പെട്രോളിന് 91.17 രൂപയാണ് ഡല്‍ഹിയിലെ ഇപ്പോഴത്തെ വില. റീട്ടെയില്‍ വിലയുടെ 36 ശതമാനം കേന്ദ്ര തീരുവയാണ്.
അന്താരാഷ്ട്ര തലത്തില്‍ ഇന്ധന വില കുറഞ്ഞിട്ടും അതിെന്റ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കാതിരിക്കാന്‍ കാരണം എക്സൈസ് നികുതിയിലെ വര്‍ധനയാണ്.