kerala

ചാനൽ സർവേകൾ തടയണം; പരാതിയുമായി രമേശ് ചെന്നിത്തല



ചാനൽ സർവേകൾ തടയണം; പരാതിയുമായി രമേശ് ചെന്നിത്തല

 

തെരഞ്ഞെടുപ്പിന്​ മുന്നോടിയായുള്ള ചാനൽ സർവേകൾ തടയണമെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. ഇക്കാര്യത്തിൽ അദ്ദേഹം​ മുഖ്യ തെരഞ്ഞെടുപ്പ്​ കമ്മീഷണർ ടിക്കാറാം മീണക്ക്​ പരാതി നൽകി. സർവേകൾ ഏകപക്ഷീയവും പക്ഷപാതപരവും തെറ്റിദ്ധരിപ്പിക്കുന്നതുമായതാണെന്ന് ചെന്നിത്തല  പരാതിയിൽ പറയുന്നു.

 

കേരളത്തിൽ ഇടതുപക്ഷത്തിന്​ തുടർഭരണം പ്രവചിക്കുന്ന സർവേകളാണ്​ വിവിധ മാധ്യമങ്ങൾ പുറത്ത്​ വിട്ടത്​. ഇതിനെതിരെ ചെന്നിത്തല കഴിഞ്ഞ ദിവസം ആഞ്ഞടിച്ചിരുന്നു. അഭിപ്രായ സർവേകളെ ജനം തിരസ്‌കരിച്ച ചരിത്രമാണുള്ളതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സർവേകളിലൂടെ തന്നെ ഇല്ലാതാക്കാൻ ആർക്കും കഴിയില്ല.  രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.