പാത്രംകൊട്ടി കോവിഡിനെ വരവേറ്റ ജനത കര്‍ഫ്യൂവിന് ഒരു വയസ്; പരിഹാസവുമായി സമൂഹ മാധ്യമങ്ങള്‍
ന്യൂഡല്‍ഹി: രാജ്യം കോവിഡ് ലോക്ഡൗണിലേക്ക് പ്രവേശിക്കുന്നതിന് മുമ്ബ് പാത്രം കൊട്ടി ആഘോഷിച്ച ജനത കര്‍ഫ്യൂവിന് ഒരു വയസ്. ജനത കര്‍ഫ്യൂവിനെ പരിഹസിച്ച് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ ഹാഷ്ടാഗില് വിഡിയോകള്‍ പങ്കുവെച്ചെത്തി. ജനത കര്‍ഫ്യൂവിന് ശേഷം കോവിഡ് ഒഴിഞ്ഞുപോകുമെന്ന് വിശ്വസിച്ച തങ്ങള്‍ ഒരു വര്‍ഷമായി മഹാമാരിയുടെ ദുരിതത്തിലാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്ന വിമര്‍ശനം.
2020 മാര്‍ച്ച് 22ന് രാവിലെ ഏഴുമുതല്‍ രാത്രി ഒമ്ബതുമണിവരെയായിരുന്നു ജനത കര്‍ഫ്യൂ. ഈ സമയങ്ങളില്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും വൈകിട്ട് അഞ്ചുമണിക്ക് പാത്രം കൊട്ടണമെന്നായിരുന്നു (താലി ബജാവോ) ആഹ്വാനം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് ബാല്‍ക്കണിയിലിരുന്ന് പാത്രം കൊട്ടാനായിരുന്നു ആഹ്വാനം. എന്നാല്‍, സാമൂഹിക അകലം പാലിക്കുന്നതും മാസ്ക് ധരിക്കുന്നതും ഉള്‍പ്പെടെ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ജനങ്ങള്‍ തെരുവിലറങ്ങി. പാത്രം കൊട്ടലും ജാഥയുമായായിരുന്നു ജനത കര്‍ഫ്യൂവിനെ രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആഘോഷിച്ചത്. ജനത കര്‍ഫ്യൂവിന് പാത്രം കൊട്ടുന്ന വിഡിയോകള്‍ പലരും ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇത്തരത്തില്‍ വൈറലായ വിഡിയോകളാണ് പലരും ഹാഷ്ടാഗിലൂടെ വാര്‍ഷിക ദിനത്തില്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.
14 മണിക്കൂര്‍ നീണ്ട ജനത കര്‍ഫ്യൂ പ്രഖ്യാപനത്തിന്റെ സമയത്ത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 169 േകാവിഡ് കേസുകളും നാലുമരണവുമായിരുന്നു. എന്നാല്‍ ഒരു വര്‍ഷം തികയുേമ്ബാള് പ്രതിദിനം രാജ്യത്ത് റിേപ്പാര്‍ട്ട് ചെയ്യുന്ന കോവിഡ് ബാധിതരുടെ എണ്ണം 47,000 കടന്നു. 2020 മാര്‍ച്ച് 24 മുതല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുകയായിരുന്നു. പ്രതിദിനം ഒരുലക്ഷത്തോളം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യവുമുണ്ടായി.
മാര്‍ച്ച് 24ന് 21 ദിവസത്തെ േലാക്ഡൗണ്‍ പ്രഖ്യാപിച്ചെങ്കിലും പിന്നീട് മൂന്നുതവണ ലോക്ഡൗണ്‍ നീട്ടി. മേയ് 18ന് അവസാന ഘട്ട ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയും ചെയ്തു. ജൂണ്‍ ഒന്നുമുതല്‍ രാജ്യത്ത് അണ്‍ലോക് പ്രക്രിയ ആരംഭിച്ചു. ലോക്ഡൗണില്‍ പ്രധാനമായും വലഞ്ഞത് അന്തര്‍ സംസ്ഥാന തൊഴിലാളികളും പ്രവാസികളുമായിരുന്നു. കോവിഡ് മഹാമാരിക്കാലത്ത് നാട്ടിലെത്താന്‍ സാധിക്കാതെ പലരും പ്രയാസപ്പെട്ടു. പ്രവാസികള്‍ക്കായി പിന്നീട് വന്ദേ ഭാരത് മിഷന് ആരംഭിച്ചു. എന്നാല്‍ അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ കിലോമീറ്ററുകള്‍ നടന്നു താണ്ടുകയായിരുന്നു. പലരും പാതി വഴിയില്‍ പിന്മാറുകയും മരിച്ചുവീഴുകയും ചെയ്തു. രാജ്യത്ത് വലിയൊരു കോവിഡ് വ്യാപനത്തിനും ഇത് വഴിയൊരുക്കി.
മഹാഭാരതയുദ്ധം ജയിച്ച് 18 ദിവസം കൊണ്ടാണെങ്കില്‍ 21 ദിവസംകൊണ്ട് കോവിഡിനെതിരായ യുദ്ധം ഇന്ത്യ വിജയിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. എന്നാല്‍, ഒരു വര്‍ഷം തികയുേമ്ബാള് രാജ്യം വീണ്ടും കോവിഡിന്റെ രണ്ടാം വരവിന്റെ വക്കിലാണെന്നതാണ് വസ്തുത. കോവിഡ് പ്രതിരോധ വാക്സിന് ലഭ്യമായിത്തുടങ്ങിയെന്നതാണ് ആശ്വസിക്കാവുന്ന കാര്യം.