തീവ്രപരിചരണം തെറ്റാതിരിക്കാന്‍ ഡോക്ടര്‍മാര്‍ക്കൊരു മാര്‍ഗ്ഗരേഖ – Sreekandapuram Online News-
Thu. Sep 24th, 2020
ആലപ്പുഴ:തീവ്രപരിചരണ വിഭാഗത്തിലെ പുതിയ അറിവുകള്‍ ക്രോഡീകരിച്ച്‌ ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ജനറല്‍ മെഡിസിന്‍ വിഭാഗം തയ്യാറാക്കിയ ‘തീവ്രപരിചരണ വിഭാഗം ചികിത്സാ മാര്‍ഗ്ഗരേഖ’ (ഐ.സി.യു പ്രോട്ടോക്കോള്‍) പുറത്തിറക്കി.

ലോകം കൊവിഡ് ഭീതിയില്‍ അമരുമ്ബോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും തീവ്രപരിചരണവിഭാഗത്തിലെ രോഗീപരിചരണത്തിന് ഏറെ ഉപകാരപ്രദമാണ് മാര്‍ഗ്ഗരേഖ. ഈ രംഗത്തെ ഏറ്റവും പുതിയ അറിവുകളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഏത് രോഗികള്‍ക്കും സംഭവിച്ചേക്കാവുന്ന സെപ്‌സിസ്, ഷോക്ക്, എ.ആര്‍.ഡി.എസ്, അപസ്മാരം,വൃക്ക തകരാറുകള്‍ തുടങ്ങി ഇരുപതോളം സുപ്രധാന തീവ്രപരിചരണ വിഷയങ്ങളാണ് പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത, ആശുപത്രി സൂപ്രണ്ട് ഡോ. ആര്‍.വി.രാംലാലിന് പകര്‍പ്പ് നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ശാരീരിക അകലം പാലിച്ച്‌ പതിനഞ്ചോളം പേര്‍ മാത്രം പങ്കെടുത്ത ചെറു ചടങ്ങിലായിരുന്നു പ്രകാശനം.