
ചക്ര സ്തംഭന സമരം നടത്തി :
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിൽ വില ഏറ്റവും താഴ്ന്ന നിലയിൽ എത്തിയിട്ടും ആനുപാതികമായി വില കുറയ്ക്കാതെ സെൻട്രൽ എക്സൈസ് തീരുവ വർധിപ്പിച്ച കേന്ദ്ര സർക്കാരിനെതിരെ ഇരിക്കൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി ശ്രീകണ്ഠപുരത്ത് ചക്ര സ്തംഭന സമരം നടത്തി ജോഷി കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് കെ.പി.ലിജേഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ്, സിജോ എം.വി, ജോസഫ് തലയ്ക്കൻ, നസീമ ഖാദർ, മുഹ്സിൻ, അഡ്വ: നിഖിൽ ,വി .സി .രാജീവൻ ജസീൽ കണിയാർവയൽ,സുഹൈൽ പി.യു., ഐബിൻ ജേക്കബ്ബ്, അരുൺ യാദവ് തുടങ്ങിയവർ നേതൃത്വം നൽകി