വാട്സ്ആപും ഇന്‍സ്റ്റഗ്രാമും പണിമുടക്കി; സെർവർ തകരാറെന്ന് നിഗമനം
ന്യൂഡൽഹി: ജനപ്രിയ മെസേജിംഗ്, സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്സ്ആപും ഇന്‍സ്റ്റഗ്രാമും പണിമുടക്കി. വെള്ളിയാഴ്ച രാത്രി മുതലാണു തടസം നേരിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രശ്നം കണ്ടെത്തി.
വാട്സ്ആപ്പിൽ എഴുത്ത് സന്ദേശങ്ങൾ അയക്കാൻ സാധിക്കുന്നില്ല. ഇൻസ്റ്റഗ്രാമിൽ വീഡിയോ, ഫോട്ടോകള്‍ എന്നിവ ലോഡ് ആവുന്നില്ലെന്നു പരാതിയുണ്ട്. സെർവർ തകരാറാണെന്നാണ് പ്രാഥമിക നിഗമനം.
അതേസമയം, സംഭവത്തെക്കുറിച്ച് വാട്സ്ആപിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഇതുവരെ ട്വീറ്റൊന്നും വന്നിട്ടില്ല.