National

ഇന്ത്യയിലെ ആദ്യ സെക്‌സ് ടോയ് ഷോപ്പിന് പൂട്ടു വീണു



ഇന്ത്യയിലെ ആദ്യ സെക്‌സ് ടോയ് ഷോപ്പിന് പൂട്ടു വീണു

പനാജി: ഇന്ത്യയിലെ ആദ്യ സെക്‌സ് ടോയ് ഷോപ്പ് പൂട്ടി. പ്രദേശവാസികളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഗോവയിലെ ഏറ്റവും വലിയ ബീച്ചായ കല്ലന്‍ഗുട്ടിന് സമീപം കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച ഷോപ്പ് അടച്ചു പൂട്ടിയത്.

ഷോപ്പിനെതിരെ നിരവധി പരാതികള്‍ ലഭിച്ചതും ലൈസന്‍സ് സംബന്ധമായ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പഞ്ചായത്തിന്റെ നടപടി. ഓണ്‍ലൈനിലൂടെ സെക്സ് ടോയ്സുകള്‍ വില്‍ക്കുന്ന കാമകാര്‍ട്ടിന്റെയും ഗിസ്‌മോസ്വാലയുടെയും പിന്തുണയോടെയാണ് കാമ ഗിസോസ് എന്ന പേരില്‍ രാജ്യത്ത് ആദ്യമായി ഓഫ്‌ലൈന്‍ ഷോപ്പ് സ്ഥാപിച്ചത്.



‘ ലൈംഗികതയുമായി ബന്ധപ്പെട്ട വസ്തുക്കള്‍ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് പുരുഷന്മാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നു. എല്ലാവരും ഇതിന് മുമ്ബ് ഇത്തരമൊന്ന് കണ്ടിട്ടില്ലാത്തതിനാല്‍ ഷോപ്പിനെക്കുറിച്ച്‌ ആളുകള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. അതുകൊണ്ടാണ് തങ്ങള്‍ നടപടിയെടുത്തതെന്ന്’ കല്ലന്‍ഗുട്ട് സര്‍പന്‍ഞ്ച് പറഞ്ഞു