Local

തെരഞ്ഞെടുപ്പ്‌ പരിശീലനം: പങ്കെടുക്കാന്‍ പറ്റാത്തവർക്ക് ഒരു അവസരം കൂടി



തെരഞ്ഞെടുപ്പ്‌ പരിശീലനം: പങ്കെടുക്കാന്‍ പറ്റാത്തവർക്ക് ഒരു അവസരം കൂടി

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പോളിങ്‌ ഓഫീസര്‍മാര്‍ക്കായി മാര്‍ച്ച്‌ 13 മുതല്‍ 16 വരെ നടത്തിയ ഒന്നാംഘട്ട പരിശീനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കായി മാര്‍ച്ച്‌ 20ന്‌ ജില്ലാതലത്തില്‍ പരിശീലനം നടത്തുന്നു. മണ്ഡലം, പരിശീലനം നടത്തുന്ന സ്ഥലം, സമയം എന്നിവ യഥാക്രമം.
പയ്യന്നൂര്‍, കല്ല്യാശ്ശേരി -കലക്ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാള്‍ രാവിലെ 9.30 മുതല്‍ 12.30 വരെ, തളിപ്പറമ്പ്‌- കലക്ട്‌ട്രേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാള്‍ ഉച്ചയ്‌ക്ക്‌ 1.30 മുതല്‍ 4.30 വരെ, ഇരിക്കൂര്‍, കൂത്തുപറമ്പ്‌-ജില്ലാ പഞ്ചായത്ത്‌ ഹാള്‍ രാവിലെ 9.30 മുതല്‍ 12.30 വരെ, അഴീക്കോട്‌, പേരാവൂര്‍- ജില്ലാ പഞ്ചായത്ത്‌ ഹാള്‍, ഉച്ചയ്‌ക്ക്‌ 1.30 മുതല്‍ 4.30വരെ, ധര്‍മ്മടം, മട്ടന്നൂര്‍- പോലീസ്‌ സഭാഹാള്‍, രാവിലെ 9.30 മുതല്‍ 12.30 വരെ, തലശ്ശേരി-പോലീസ്‌ സഭാഹാള്‍ ഉച്ചയ്‌ക്ക്‌ 1.30 മുതല്‍ 4.30വരെ, കണ്ണൂര്‍- കലക്ട്രേറ്റ്‌ ഓഡിറ്റോറിയം-രാവിലെ 9.30 മുതല്‍ 12.30 വരെയും 1.30 മുതല്‍ 4.30 വരെയും. ഒന്നാം ഘട്ട പരിശീലനത്തിൽ പങ്കെടുക്കാൻ കഴിയാത്തവർ നിർബന്ധമായും പങ്കെടുക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.