Local

ഇരിക്കൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ് പ്രകടനമായെത്തി വരണാധികാരി മുൻപാകെ പത്രിക സമർപ്പിച്ചു



 

ഇരിക്കൂർ : ഇരിക്കൂർ നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ.സജീവ് ജോസഫ്  പ്രകടനമായെത്തിയ ആയിരക്കണക്കിന് യു ഡി എഫ് പ്രവർത്തകരുടെ അകമ്പടിയോടെ വരണാധികാരി  മുൻപാകെ പത്രിക സമർപ്പിച്ചു.

ഇരിക്കൂർ ബ്ലോക്ക്‌ ഡെവലപ്പ്മെന്റ് ഓഫീസർ ആർ.അബു മുൻപാകെയാണ് സജീവ് ജോസഫ് 3 സെറ്റ് പത്രിക സമർപ്പിച്ചത്. ഡി സി സി സെക്രട്ടറിമാരായ ബേബി തോലാനി, ജോസ് വട്ടമല, കെ പി ഗംഗാദരൻ,ജോജി വട്ടോളി,  ഇരിക്കൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ അഡ്വ. ടി എ ജസ്റ്റിൻ,ലീഗ് നേതാക്കളായ ,എസ് മുഹമ്മദ്, ടി എൻ എ ഖാദർ, സി കെ മുഹമ്മദ്‌,റഷീദ് മാസ്റ്റർ,



പി ടി കോയ മാസ്റ്റർ, അബ്‌ദുൾറഹ്‌മാൻ സലാഹുദ്ധീൻ കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് വർഗീസ് വയലാമണ്ണിൽ,കെ ജെ മത്തായി,ജനപ്രതിനിധികൾ, കോൺഗ്രസ്‌ മണ്ഡലം, ബൂത്ത്‌ പ്രസിഡന്റുമാർ, യൂത്ത് കോൺഗ്രസ്, കെ എസ് യു ഭാരവാഹികൾ, മറ്റ് പോഷക സംഘടന ഭാരവാഹികൾ എന്നിവർ സ്ഥാനാർത്ഥിയെ അനുഗമിച്ചു.