പ്രഖ്യാപനത്തിന് മുേമ്ബ ധര്‍മടത്ത് പത്രിക സമര്‍പ്പിച്ച് രഘുനാഥ്; അറിഞ്ഞിെല്ലന്ന് മുല്ലപ്പള്ളി
കണ്ണൂര്‍: നാടകീയതകള്‍ക്കൊടുവില്‍ ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരായ മത്സരത്തില്‍നിന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന് പിന്മാറി. വൈകിപ്പോയെന്നും മുന്നൊരുക്കത്തിന് സമയമില്ലെന്നും സുധാകരന് പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സമയപരിധി വെള്ളിയാഴ്ച അവസാനിക്കാനിരിക്കെ, ധര്‍മടത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി സംബന്ധിച്ച് ആരെന്ന് വ്യക്തമായില്ല. സ്ഥാനാര്‍ഥി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനത്തിനുമുമ്ബ് കണ്ണൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി.രഘുനാഥ് ധര്‍മടത്ത് വ്യാഴാഴ്ച പത്രിക നല്കി.
രഘുനാഥിനെ മത്സരിപ്പിക്കണമെന്ന് കണ്ണൂര്‍ ഡി.സി.സി ഹൈകമാന്‍ഡിനോട് ശിപാര്‍ശ ചെയ്തിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ ഇതുസംബന്ധിച്ച് ഐ.ഐ.സി.സി പ്രഖ്യാപനം ഉണ്ടാകുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതുണ്ടായില്ല. ഇതോടെ അവസാന നിമിഷം കെ. സുധാകരന്‍തന്നെ സ്ഥാനാര്‍ഥിയാകുമോയെന്ന ആകാംക്ഷ ബാക്കിയായി.
കെ. സുധാകരന് മത്സരിക്കണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്, കെ.സി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി ധര്‍മടം മണ്ഡലത്തില്‍നിന്നുള്ള നേതാക്കള്‍ കെ. സുധാകരെന്റ വീട്ടിലുമെത്തി. തുടര്‍ന്ന് ജില്ലാ നേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമാണ് സുധാകരന് പിന്മാറ്റം പ്രഖ്യാപിച്ചത്. ധര്‍മടത്ത് തുടക്കം മുതല്‍ പറഞ്ഞുകേള്‍ക്കുന്ന പേരാണ് മണ്ഡലത്തിലെ വോട്ടറായ സി. രഘുനാഥിേന്റത്. അഞ്ചരക്കണ്ടി കാവിന്മൂല സ്വദേശിയാണ്. കെ.എസ്.യുവിലൂടെ സംഘടനാപ്രവര്‍ത്തനം തുടങ്ങി. തെരഞ്ഞെടുപ്പ് രംഗത്ത് ആദ്യമാണ്.
നേമത്ത് കെ. മുരളീധരനെ ഇറക്കിയ രീതിയില്‍ മുഖ്യമന്ത്രിക്കെതിരായി കണ്ണൂരിലെ കോണ്‍ഗ്രസിലെ കരുത്തനായ കെ. സുധാകരന്‍തന്നെ കളത്തിലിറങ്ങുമെന്ന ചര്‍ച്ച ആദ്യഘട്ടത്തിലേ സജീവമായിരുന്നു. ഫോര്‍വേഡ് ബ്ലോക്കില്‍ ദേശീയ സെക്രട്ടറി ജി. ദേവരാജെന മത്സരിപ്പിക്കാന്‍ നീക്കം നടത്തിയെങ്കിലും അദ്ദേഹം പിന്മാറുകയായിരുന്നു. വിജയം പ്രതീക്ഷിക്കുന്നില്ലെങ്കിലും മഖ്യമന്ത്രിയുടെ ഭൂരിപക്ഷം കുറക്കുക എന്നതാണ് ശക്തനായ സ്ഥാനാര്‍ഥിയെ നിര്ത്തുന്നത്തിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന സൂചനയുമുണ്ടായിരുന്നു. എന്നാല്‍, കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ അവര്‍ വിസമ്മതിച്ചതോടെ അത് വഴിമുട്ടി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ കെ.പി.സി.സി നിര്‍വാഹക സമിതിയംഗം മമ്ബറം ദിവാകരനാണ് യു.ഡി.എഫില്‍ ഇവിടെ ജനവിധി തേടിയത്. 2016ല്‍ പിണറായി വിജയന് 87,329 വോട്ടും മമ്ബറം ദിവാകരന് 50424 വോട്ടും ലഭിച്ചു. ബി.ജെ.പിക്ക് 12,763 വോട്ട് കിട്ടി. ഇത്തവണ എന്‍.ഡി.എയില്‍ ബി.ജെ.പി മുന്‍ സംസ്ഥാന സംസ്ഥാന അധ്യക്ഷന്‍ സി.കെ. പത്മനാഭനാണ് മത്സരരംഗത്ത്.
ധര്‍മടത്തെ സ്ഥാനാര്‍ഥിത്വം അറിഞ്ഞില്ല -മുല്ലപ്പള്ളി
കായംകുളം: ധര്‍മടത്ത് ഡി.സി.സി സെക്രട്ടറി സി. രഘുനാഥ് നാമനിര്‍ദേശ പത്രിക നല്‍കിയത് അറിഞ്ഞിെല്ലന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. യാത്രയിലായിരുന്നതിനാല്‍ ആരെങ്കിലും പത്രിക നല്‍കിയോ എന്ന് അറിയാനായില്ല. അറിയാത്ത കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ല. സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി നേതൃത്വം പ്രഖ്യാപിക്കുമെന്നും അദ്ദേഹം മാധമപ്രവര്ത്തകരോട് പറഞ്ഞു.