kerala

രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു



രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് തന്നെ; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം സുപ്രീം കോടതി ശരിവെച്ചു

 

രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ. തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം സുപ്രീം കോടതിയും ശരിവെച്ചു. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് അനുകൂലമായ വിധിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് അനുവദിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ തീരുമാനം ചോദ്യം ചെയ്താണ് ജോസഫ് വിഭാഗം സുപ്രീം കോടതിയെ സമീപിച്ചത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് ജോസഫ് വിഭാഗം കോടതിയെ അറിയിച്ചത്. എന്നാല്‍ കോടതി ഇത് പരിഗണിച്ചില്ല.

ജോസഫ് വിഭാഗത്തിനും യു.ഡി.എഫിനും അപ്രതീക്ഷിതമായിരുന്നു രണ്ടില ചിഹ്നം ജോസ് വിഭാഗത്തിന് നല്‍കിയ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വിധി. മാണിക്ക് ശേഷം പാര്‍ട്ടിയിലെ പിളര്‍പ്പില്‍ ജോസഫ് വിഭാഗത്തെ ചേര്‍ത്തു നിര്‍ത്തി മുന്നോട്ടു പോകാനാണ് യു.ഡി.എഫ് തീരുമാനിച്ചത്. സി.എഫ് തോമസ്, ജോയി എബ്രഹാം തുടങ്ങിയ മാണി വിഭാഗത്തിലെ പ്രമുഖര്‍ ജോസഫ് വിഭാഗത്തിനൊപ്പം അണി നിരന്നതും യു.ഡി.എഫ് നടപടിയെ സ്വാധീനിച്ചു.