Local

ഇരിക്കൂറില്‍ കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കയ്യാങ്കളിയും; അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച പ്രവര്‍ത്തകന് എ ​ഗ്രൂപ്പുകാരുടെ മര്‍ദ്ദനം



ഇരിക്കൂറില്‍ കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കയ്യാങ്കളിയും; അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച പ്രവര്‍ത്തകന് എ ​ഗ്രൂപ്പുകാരുടെ മര്‍ദ്ദനം

കണ്ണൂര്‍: ഇരിക്കൂറില്‍ കോണ്‍​ഗ്രസ് സ്ഥാനാര്‍ത്ഥിയെ ചൊല്ലി കയ്യാങ്കളിയും. യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച അഡ്വ. സജീവ് ജോസഫിനെ പിന്തുണച്ച പ്രവര്‍ത്തകന് കോണ്‍​ഗ്രസ് പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റു. സജീവ് ജോസഫിനെ സ്ഥാനാര്‍ത്ഥിയാക്കരുതെന്നാവശ്യപ്പെട്ട് രാപ്പകല്‍ സമരം നടത്തുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പിന്തുണ അറിയിച്ച്‌ സമര പന്തലിന് മുന്നിലേക്കെത്തിയ പ്രവര്‍ത്തകനെ പരസ്യമായി മര്‍ദ്ദിച്ചത്.

കണ്ണൂരില്‍ കോണ്‍ഗ്രസിന് അന്തകവിത്തായി മാറിയത് എ ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലാണ്. കണ്ണുരുകാരനായ കെ.സിക്ക് കണ്ണൂര്‍ ജില്ലയിലെ ഗ്രൂപ്പ് സമവാക്യങ്ങള്‍ വ്യക്തമായി അറിയാവുന്നതാണ്. എന്നിട്ടാണ് ഈ കൊടും ചതി ചെയ്തതെന്ന് എഗ്രുപ്പ് നേതാക്കള്‍ പറയുന്നു. ജില്ലയില്‍ ശോഷിച്ചു വന്ന എ ഗ്രൂപ്പിന് ആകെയുള്ള പിടിവള്ളി കളിലൊന്നായിരുന്നു കെ.സി ജോസഫ് 40 വര്‍ഷത്തോളം എംഎ‍ല്‍എയായിരുന്ന ഇരിക്കൂര്‍ മണ്ഡലം എന്നാല്‍ ഇക്കുറി കെ.സി മാറി നിന്നതോടെ അദ്ദേഹത്തിന്റെ വിശ്വസ്തനായ സോണി സെബാസ്റ്റ്യന്‍ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. സോണി സെബാസ്റ്റ്യന്‍ ഇവിടെ റിബല്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. കടുത്ത അമര്‍ഷമാണ് മണ്ഡലത്തില്‍ പുകയുന്നത്.

എ ഗ്രൂപ്പുകാരുടെ വികാരവും സോണി സ്ഥാനാര്‍ത്ഥിയാകണമെന്നായിരുന്നു. ഇതിനിടെയാണ് കെ.സി വേണുഗോപാല്‍ ഗ്രൂപ്പുകാരനായ സജീവ് ജോസഫ് തന്റെ ഡല്‍ഹിയിലെ സ്വാധീനമുപയോഗിച്ച്‌ വെള്ളി മുങ്ങ സ്‌റ്റൈലില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ പെട്ടിയുമായെത്തിയത് ഇരിക്കൂര്‍ മണ്ഡലത്തില്‍ പ്രവര്‍ത്തകരോട് പോലും ബന്ധമില്ലാത്ത നേതാവാണ് സജീവ് ജോസഫെന്നതാണ് ആരോപണം. നേതാക്കളുമായി മാത്രമേ ബന്ധമുള്ളു. ജില്ലയിലെത്തുന്ന ദേശാടന കിളി ഡല്‍ഹിയിലെ എ.ഐ.സി.സി ഓഫിസിലെ നിത്യ സന്ദര്‍ശകനും കെസി വേണുഗോപാലിന്റെ വിശ്വസ്തനുമാണ് ഈ ബന്ധം ഉപയോഗിച്ചാണ് കോണ്‍ഗ്രസിന്റെ സംസ്ഥാനത്ത് തന്നെ ഉറച്ച മണ്ഡലങ്ങളിലൊന്നായ ഇരിക്കൂര്‍ അടിച്ചെടുത്തത്. പേരാവൂര്‍ സ്വദേശിയായ അഡ്വ.സജീവ് ജോസഫിന് സ്വന്തം മണ്ഡലത്തിലും സീറ്റു ലഭിച്ചിരുന്നില്ല. ഇതോടെ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരിക്കൂറില്‍ എ ഗ്രൂപ്പ് നേതാക്കളുടെ കൂട്ട രാജിക്ക് കളമൊരുങ്ങിയിരിക്കുകയാണ് ‘ സജീവ് ജോസഫാണ് ഇരിക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്നു പ്രഖ്യാപിച്ചതിന്പിന്നാലെയാണ് കൂട്ടരാജിയുണ്ടായത്. ഇരിക്കൂറില്‍ സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്ന ആവശ്യം നേതൃത്വം നിരാകരിച്ചതിന് പിന്നാലെയാണ് തങ്ങളുടെ കൂട്ടരാജിയെന്ന് എഗ്രുപ്പ് നേതാക്കള്‍ പറഞ്ഞു.

സോണി സെബാസ്റ്റ്യന്‍ കെ പി സി സി ജനറല്‍ സെക്രട്ടറി സ്ഥാനം രാജി വച്ചു. ഇരിക്കൂറില്‍ ഏകപക്ഷീയമായ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമെന്ന് സോണി സെബാസ്റ്റ്യന്‍ പ്രതികരിച്ചു. സോണി സെബാസ്റ്റ്യന് പിന്നാലെ 22 ഡിസിസി അംഗങ്ങളും 13 മണ്ഡലം പ്രസിഡന്റുമാരും രാജി വച്ചു. സോണി സെബാസ്റ്റ്യനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇരിക്കൂറില്‍ എ ഗ്രൂപ്പിന്റെ പരസ്യ പ്രതിഷേധം നടന്നിരുന്നു. സോണി സെബാസ്റ്റ്യനെ സ്ഥാനാര്‍ത്ഥിയാക്കിയില്ലെങ്കില്‍ കൂട്ട രാജിയെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. സജീവ് ജോസഫിനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കിയ എ ഗ്രൂപ്പ് സോണിയാ ഗാന്ധിക്ക് ഫാക്‌സ് അയക്കുകയും ചെയ്തിരുന്നു.അതേസമയം ജില്ലയിലെ എ ഗ്രൂപ്പ് നേതാക്കള്‍ കൂട്ടമായി രാജിവെച്ചു. കെപിസിസിയുടെ ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍ അടക്കമുള്ളവരാണ് രാജി വെച്ചത്.