National

15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷ്ന്‍ റദ്ദാക്കുന്നു. ഉത്തരവുമായി കേന്ദ്രം



15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷ്ന്‍ റദ്ദാക്കുന്നു. ഉത്തരവുമായി കേന്ദ്രം

ന്യൂഡല്‍ഹി: 15 വര്‍ഷം പഴക്കമുള്ള സര്‍ക്കാര്‍ വാഹനങ്ങള്‍ നിരത്തില്‍ നിന്ന് ഒഴിവാക്കുന്നു. കാലപ്പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് നീക്കം. കേന്ദ്ര ഉപരിതല മന്ത്രാലയത്തിന്റേതാണ് നിര്‍ദ്ധേശം.

2022 ഏപ്രിലില്‍ 15 വര്‍ഷം പൂര്‍ത്തിയാകുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങള്‍ ഈ നിര്‍ദേശത്തിന് കീഴില്‍ വരുമെന്നും നിര്‍ദ്ധേശത്തില്‍ പറയുന്നു. ബജറ്റില്‍ അവതരിപ്പിച്ച സ്‌ക്രാപ്പേജ് പോളിസി അനുസരിച്ച്‌ വാണിജ്യ വാഹനങ്ങളുടെ ആയുസ് 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും ഉപയോഗിക്കാമെന്നാണ് നിര്‍ദ്ദേശം.

ഈ നിയമം നടപ്പാക്കുന്നതോടെ രാജ്യത്തെ വാഹന വിപണിയില്‍ വലിയ കുതിപ്പ് സാധ്യമാണെന്നുമാണ് ഗതാഗത മന്ത്രി ഗതാഗത മന്ത്രി നിദിന്‍ ഗഡികരി പ്രത്യാശ പ്രകടിപ്പിച്ചു. ഇതുവഴി വാഹനങ്ങളുടെ വില കുറയുമെന്നും വാഹന വിപണിയിലെ പ്രതിവര്‍ഷ വരുമാനം 1.45 ലക്ഷം കോടിയുടെ കയറ്റുമതി ഉള്‍പ്പെടെ 4.5 ലക്ഷം കോടിയായി ഉയരുമെന്നും സര്‍ക്കാര്‍ പ്രതീക്ഷ.