മാസ്‌ക് ദൈനംദിന ജീവതത്തിന്റെ ഭാഗമാക്കണം: മുഖ്യമന്ത്രി – Sreekandapuram Online News-
Sat. Sep 26th, 2020
തിരുവനന്തപുരം > പൊതുസ്ഥലങ്ങളില്‍ മാസ്ക് ധരിക്കുന്നത് നിര്‍ബന്ധമായും പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്രേക്ക് ദ ചെയന്‍ ക്യാമ്ബയിന്‍ വിജയകരമായിരുന്നുവെങ്കിലും മാസ്ക് പലരും ഉപയോഗിക്കുന്നില്ലെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് വലിയ അലംഭാവമാണ്. സ്കൂളുകളില്‍, മാര്‍ക്കറ്റുകളില്‍ യാത്രകളില്‍, മറ്റ് പൊതുസ്ഥലങ്ങളിലെല്ലാം മാസ്ക് നിര്‍ബന്ധമായി ഉപയോഗിക്കണം. ഇനിയുള്ള നാളുകളില്‍ മാസ്ക് ധരിക്കുന്നത് ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡിലും കമ്ബോളങ്ങളിലും രണ്ട് ദിവസമായി വലിയ തിരക്ക് അനുഭവപ്പെടുന്നുണ്ട്. പല മാര്‍ക്കറ്റുകളിലും ശാരീരിക അകലം പാലിക്കാത്ത നിലയില്‍ ആള്‍ക്കൂട്ടമുണ്ടാകുന്നുണ്ട്. ഇക്കാര്യത്തില്‍ പോലീസും ജില്ലാ ഭരണകൂടവും ശക്തമായി തന്നെ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
By onemaly