National

തമിഴ്‌നാട്ടില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 234 കിലോ സ്വര്‍ണം പിടികൂടി; 3 പേര്‍ കസ്റ്റഡിയില്‍



തമിഴ്‌നാട്ടില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 234 കിലോ സ്വര്‍ണം പിടികൂടി; 3 പേര്‍ കസ്റ്റഡിയില്‍

ചെന്നൈ: ( 13.03.2021) തമിഴ്‌നാട്ടില്‍ മിനിലോറിയില്‍ കടത്താന്‍ ശ്രമിച്ച 234 കിലോ സ്വര്‍ണം പിടികൂടി. കോയമ്ബത്തൂരിലേക്ക് കടത്താന്‍ ശ്രമിച്ച 36 കോടിയുടെ സ്വര്‍ണമാണ് സേലത്ത് നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ലൈയിങ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് അധികൃതര്‍ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിതരണത്തിനായി കൊണ്ടുപോയതാണോ എന്ന് അന്വേഷണം നടക്കുകയാണ്.