Wed. Sep 30th, 2020




തി​രു​വ​ന​ന്ത​പു​രം: മ​ട​ങ്ങി​യെ​ത്തു​ന്ന പ്ര​വാ​സി​ക​ളെ സ്വീ​ക​രി​ക്കാ​ന്‍ കേ​ര​ളം സു​സ​ജ്ജ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. 150 ല്‍ ​ഏ​റെ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​യി 276000 ല്‍ അ​ധി​കം പ്ര​വാ​സി​ക​ളാ​ണ് നാ​ട്ടി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ നോ​ര്‍​ക്ക​യു​ടെ വെ​ബ്സൈ​റ്റി​ല്‍ പേ​ര് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. പ്ര​വാ​സി​ക​ളെ തി​രി​കെ എ​ത്തി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ എ​പ്പോ​ള്‍ വി​മാ​നം അ​നു​വ​ദി​ച്ചാ​ലും സം​സ്ഥാ​നം സ​ജ്ജ​മാ​ണ്- വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

പ്ര​വാ​സി​ക​ള്‍ മ​ട​ങ്ങി​യെ​ത്തി​യാ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ സെ​ക്ര​ട്ട​റി​ത​ല സ​മി​തി രൂ​പീ​ക​രി​ച്ച​താ​യും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു. സ​മി​തി​യു​ടെ ആ​ദ്യ യോ​ഗം ഇ​ന്ന് ചേ​ര്‍​ന്നു. യോ​ഗ​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ള്‍ സ്വീ​ക​രി​ക്കേ​ണ്ട ന​ട​പ​ട​ക​ള്‍ സം​ബ​ന്ധി​ച്ച്‌ ച​ര്‍​ച്ച ചെ​യ്തു. മ​ല​പ്പു​റം, ക​ണ്ണൂ​ര്‍, തൃ​ശൂ​ര്‍ എ​ന്നീ ജി​ല്ല​ക​ളി​ല്‍​നി​ന്നാ​ണ് കൂ​ടു​ത​ല്‍ പ്ര​വാ​സി​ക​ള്‍ എ​ത്താ​നു​ള്ള​ത്.

വ​രു​ന്ന പ്ര​വാ​സി​ക​ളു​മാ​യി വി​മാ​നം അ​വി​ടെ​നി​ന്നും പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്‍​പ് ത​ന്നെ യാ​ത്ര​ക്കാ​രു​ടെ വി​വ​രം ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തോ​ടും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ള​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ക​മ്മി​റ്റി ഓ​രോ വി​മാ​ന​ത്താ​വ​ളം കേ​ന്ദ്രീ​ക​രി​ച്ച്‌ രൂ​പീ​ക​രി​ക്കും. പോ​ലീ​സ്, ആ​രോ​ഗ്യ​വ​കു​പ്പ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ള്‍ ക​മ്മി​റ്റി​യി​ലു​ണ്ടാ​കും.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വി​പു​ല​മാ​യ പ​രി​ശോ​ധ​നാ സം​വി​ധാ​നം ഉ​ണ്ടാ​കും. ഡോ​ക്ട​ര്‍​മാ​ര്‍, പാ​രാ​മെ​ഡി​ക്ക​ല്‍ സ്റ്റാ​ഫ് എ​ന്നി​വ​രെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ നി​യ​മി​ക്കും. പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ള്‍ ഏ​ര്‍​പ്പെ​ടു​ത്തും. വി​മാ​ന​ത്താ​വ​ള പ​രി​ധി​യി​ല്‍ വ​രു​ന്ന ജി​ല്ല​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​ന്‍ ചെ​യ്യ​പ്പെ​ടു​ന്ന​വ​രു​ടെ നി​രീ​ക്ഷ​ണ മേ​ല്‍​നോ​ട്ട​ത്തി​ന് ഡി​ഐ​ജി​മാ​രെ നി​യോ​ഗി​ക്കും.

രോ​ഗ​ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രെ വീ​ടു​ക​ളി​ലാ​വും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​ക. വീ​ടു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്ക് വൈ​ദ്യ​പ​രി​ശോ​ധ​ന ഉ​റ​പ്പാ​ക്കും. ഇ​തി​ന് സ്വ​കാ​ര്യ ഡോ​ക്ട​ര്‍​മാ​രെ​യും ഉ​പ​യോ​ഗി​ക്കും. കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ വീ​ടി​ക​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ സ​ന്ദ​ര്‍​ശി​ക്കും.

നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ അ​വ​രു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ലൂ​ടെ​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി​യോ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​റി​യി​ക്ക​ണം. വി​വ​രം ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ ഇ​ത്ത​രം ആ​ളു​ക​ളു​ടെ വീ​ടു​ക​ളി​ല്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി വി​വ​രം ശേ​ഖ​രി​ക്കും. വീ​ടു​ക​ളി​ല്‍ ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യാ​ന്‍ സൗ​ക​ര്യം ഇ​ല്ലാ​ത്ത​വ​രെ സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കു​ന്ന ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലാ​ക്കും.

വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തു​മ്ബോ​ള്‍‌ രോ​ഗ ല​ക്ഷ​ണം പ്ര​ക​ട​മാ​യു​ള്ള​വ​രെ പ്ര​ത്യേ​ക വാ​ഹ​ന​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ത​ന്നെ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കും. ഇ​വ​രു​ടെ ല​ഗേ​ജു​ക​ള്‍ വീ​ടു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന ചു​മ​ത​ല സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കും. പ്ര​വാ​സി​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന​തി​ന് വി​മാ​ന​ത്താ​വ​ള​ത്തി​നു സ​മീ​പം ആ​വ​ശ്യ​മാ​യ സൗ​ക​ര്യം സ​ര്‍​ക്കാ​ര്‍ ഒ​രു​ക്കും. പ്ര​വാ​സി​ക​ളെ സ​മു​ദ്ര​മാ​ര്‍​ഗം കൊ​ണ്ടു​വ​രാ​ന്‍ കേ​ന്ദ്രം തീ​രു​മാ​നി​ച്ചാ​ല്‍ തു​റ​മു​ഖം കേ​ന്ദ്രീ​ക​രി​ച്ചും ആ​വ​ശ്യ​മാ​യ സ​ജ്ജീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തു​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.




By onemaly