kerala

ഓട്ടോറിക്ഷകളിലെ പരസ്യത്തിന് 2000 രൂപ നല്‍കണം, ഇല്ലെങ്കില്‍ പിഴ



ഓട്ടോറിക്ഷകളിലെ പരസ്യത്തിന് 2000 രൂപ നല്‍കണം, ഇല്ലെങ്കില്‍ പിഴ

ഓട്ടോകളിലെ തിരഞ്ഞെടുപ്പ് പരസ്യത്തിന് ഒരുമാസത്തേക്ക് 2000 രൂപ നിശ്ചയിച്ച് മോട്ടോർ വാഹനവകുപ്പ്. വാഹനങ്ങളില്‍ പരസ്യം പതിക്കുന്നതിന് അംഗീകൃത നിരക്കുണ്ട്. ഇതുപ്രകാരം ഓട്ടോറിക്ഷയുടെ മുകള്‍ഭാഗം അളന്നു തിട്ടപ്പെടുത്തിയാണ് തുക നിശ്ചയിച്ചത്.പരസ്യം പതിക്കുന്ന വാഹനം മോട്ടോര്‍വാഹനവകുപ്പിന്റെ പരിശോധനയ്ക്ക് ഹാജരാക്കണം. തുക അടക്കാൻ തയ്യാറാകാത്തവരില്‍നിന്ന് പിഴ ഈടാക്കും. ഓട്ടോറിക്ഷാ ഉടമയുടെ പേരിലാണ് നടപടിയുണ്ടാകുക. വാഹനങ്ങളുടെ ഫോട്ടോ വച്ച് ഇ-ചെലാന്‍ വഴി പിഴ ചുമത്താനാണ് നീക്കം.