kerala

മത്സരിക്കുന്നത് 27 സീറ്റിൽ; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിംലീഗ്



മത്സരിക്കുന്നത് 27 സീറ്റിൽ; സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിംലീഗ്

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്​ലിംലീഗ്​ സ്ഥാനാർഥികളെ സംസ്ഥാന പ്രസിഡന്‍റ്​ ഹൈദരലി ശിഹാബ്​ തങ്ങൾ പ്രഖ്യാപിച്ചു. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളിൽ മത്സരിച്ച ലീഗ്​ ഇക്കുറി 27 മണ്ഡലങ്ങളിലാണ്​ പോരിനിറങ്ങുന്നത്​​. കോഴിക്കോട്​ സൗത്തിൽ നിന്നും നൂർബിന റഷീദ്​ നിയമസഭയിലേക്ക്​ മത്സരിക്കും. ഖമറുന്നീസ അൻവർ 1996ൽ മത്സരിച്ച ശേഷം ഇതാദ്യമായാണ്​ ഒരു വനിത ലീഗ്​ ടിക്കറ്റിൽ മത്സരിക്കുന്നത്​.
എം.പി അബ്​ദുസമദ്​ സമദാനി ലോക്​സഭയിലേക്കും ഒഴിവുവരുന്ന രാജ്യസഭ സീറ്റിലേക്ക്​ പി.വി അബ്​ദുൽ വഹാബും മത്സരിക്കും.
വേങ്ങര: പി.കെ കുഞ്ഞാലിക്കുട്ടി
മഞ്ചേരി: യു.എ ലത്തീഫ്​
ഏറനാട്​: പി.കെ ബഷീർ
കൊണ്ടോട്ടി: ടി.വി ഇബ്രാഹീം
കോട്ടക്കൽ: ആബിദ് ഹുസൈൻ​ തങ്ങൾ
പെരിന്തൽമണ്ണ:നജീബ്​ കാന്തപുരം
മങ്കട: മഞ്ഞളാംകുഴി അലി
തിരൂർ: കുറുക്കോളി മൊയ്​തീൻ
താനൂർ: പി.കെ ഫിറോസ്​
തിരൂരങ്ങാടി: കെ.പി.എ മജീദ്​
വള്ളിക്കുന്ന്​: ഹമീദ്​ മാസ്റ്റർ
കോഴിക്കോട്​ സൗത്ത്​: അഡ്വ.നൂർബിന റഷീദ്​
കുറ്റ്യാടി: പാറക്കൽ അബ്​ദുല്ല
കൊടുവള്ളി: എം.കെ മുനീർ
കുന്ദമംഗലം: ദിനേഷ്​ പെരുമണ്ണ (സ്വത)
തിരുവമ്പാടി: സി.പി ചെറിയ മുഹമ്മദ്​
അഴീക്കോട്​: കെ.എം ഷാജി
കാസർകോട്​: എൻ.എ നെല്ലിക്കുന്ന്​
മഞ്ചേശ്വരം: എ.കെ.എം അഷ്​റഫ്​
മണ്ണാർക്കാട്​: എൻ.ഷംസുദ്ദീൻ
ഗുരുവായൂർ: കെഎൻ.എ ഖാദർ
കളമശ്ശേരി: അഡ്വ.വി.ഇ ഗഫൂർ
കൂത്തുപറമ്പ്​: പൊട്ടൻകണ്ടി അബ്​ദുല്ല
കോങ്ങാട്​: യു.സി രാമൻ
പുനലൂർ, ചടയമംഗലം, പേരാ​മ്പ്ര എന്നിവ പിന്നീട്​ പ്രഖ്യാപിക്കും.