Mon. Sep 28th, 2020




ന്യൂഡല്‍ഹി: കൊവിഡ് 19 നുള്ള ചികിത്സാരീതി എന്ന നിലയില്‍ പ്ലാസ്മ തെറാപ്പി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. പ്ലാസ്മാ തെറാപ്പി ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്് മെഡിക്കല്‍ റിസര്‍ച്ച്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തുന്നുണ്ടെന്നും ശ്രദ്ധാപൂര്‍വം ചെയ്തില്ലെങ്കില്‍ ഇത് ജീവന് ഭീഷണിയാകാമെന്നും ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച്ച ഡല്‍ഹിയില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ 49 കാരനായ രോഗിയില്‍ പ്ലാസ്മ തെറാപ്പി വിജയകരമായിരുന്നു.

കൊവിഡ് ചികിത്സക്ക് തെളിയിക്കപ്പെട്ട ഒരു ചികിത്സയല്ല പ്ലാസ്മ തെറാപ്പി. ഇത് ഇപ്പോഴും പരീക്ഷണഘട്ടത്തിലാണ്. ഇതിന് അംഗീകാരം ലഭിക്കുന്നത് വരെയും ഉപയോഗിക്കരുത്. ഇത് രോഗിയ്ക്ക് ദോഷകരവും നിയമവിരുദ്ധവുമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.




By onemaly