kerala

പറവൂരില്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നിയെ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി



പറവൂരില്‍ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​നിയെ മ​രി​ച്ച​നി​ല​യി​ല്‍ കണ്ടെത്തി

പ​റ​വൂ​ര്‍: പെ​രു​വാ​രം മ​ഹാ​ദേ​വ ക്ഷേ​ത്ര കി​ഴ​ക്കേ ന​ട​യി​ലെ കു​ള​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യെ മരിച്ച നിലയില്‍ ക​ണ്ടെ​ത്തി. പെ​രു​വാ​രം മാ​വേ​ലി​പ്പ​റ​മ്ബി​ല്‍ വി​ജ​യ​ന്‍​പി​ള്ള​യു​ടെ​യും മ​ഞ്ജു​വി​െന്‍റ​യും മ​ക​ള്‍ ഹ​രി​ത​യാ​ണ്​ (18) മ​രി​ച്ച​ത്. ബി​രു​ദ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ഹരിത . ബു​ധ​നാ​ഴ്ച രാ​ത്രി മു​ത​ല്‍ ഹ​രി​ത​യെ വീ​ട്ടി​ല്‍​നി​ന്ന്​ കാ​ണാ​താ​യിരുന്നു . തുടര്‍ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ വീ​ട്ടു​കാ​ര്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കിയിരുന്നു .ഇ​തി​നി​ടെയാണ് പ​ത്തോ​ടെ ക്ഷേ​ത്ര​ക്കു​ള​ത്തി​ല്‍ മൃ​ത​ദേ​ഹം പൊ​ങ്ങിയത് . പൊ​ലീ​സും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും മൃ​ത​ദേ​ഹം ക​ര​ക്കു​ക​യ​റ്റി. ശേഷം പോ​സ്​​റ്റ്​​മോ​ര്‍​ട്ട​ത്തി​നാ​യി എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കു മാ​റ്റി. ഹ​രി​ത എ​ഴു​തി​യ​തെ​ന്ന്​ ക​രു​തു​ന്ന ക​ത്ത് വീ​ട്ടി​ല്‍​നി​ന്ന് പൊ​ലീ​സി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്. ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന്​ പൊ​ലീ​സ് പ​റ​ഞ്ഞു.