എഡിറ്റിങ് ആപ്പ് വേണ്ട! വാട്സാപ്പിലെ ഈ ഫീച്ചറില്‍ വീഡിയോ എഡിറ്റ് ചെയ്യാം
വാട്സാപ്പില്‍ നിരവധി വീഡിയോസ് നമ്മള് അയക്കുകയും ഡൗണ്‍ലോഡ് ചെയ്യുന്നതുമാണ്. ചില വീഡിയോസ് ഷൂട്ട് ചെയ്തും അയക്കാറുണ്ട് എന്നാല്‍ ചില ആവശ്യമില്ലാത്ത് ശബ്ദങ്ങള്‍ വീഡിയോസില്‍ വന്നാല്‍ എങ്ങനെയാണ് ഒരു എഡിറ്റിങ് ആപ്പ് ഇല്ലാതെ സൗണ്ട് കളയുക. വാട്സാപ്പില്‍ ഒരു എളുപ്പ് വഴിയുണ്ട് എങ്ങനെ എന്ന് നോക്കാം:
1. ആദ്യം പ്ലേ സ്റ്റോറില്‍ പോയി വാട്സാപ്പിന്റെ ഏറ്റവും പുതിയ അപ്ഡേറ്റ് ചെയ്യുക.
2. അതിന് ശേഷം വാട്സാപ്പ് തുറക്കുക.
3. അതില്‍ നിങ്ങള്‍ അയക്കാന്‍ ഉദ്ദേശിച്ച ആളുടെ ചാറ്റ് തുറക്കുക.
4. താഴെ അറ്റാച്ച്മെന്റെ ഓപ്ഷന് തിരഞ്ഞെടുക്കുക.
5. ഒന്നുകില്‍ ക്യമാറ ഓപ്ഷന് തിരഞ്ഞെടുത്ത് ഷൂട്ട് ചെയ്യുക അല്ലെങ്കില്‍ ഗാലറിയില്‍ നിന്നും വിഡിയോ തിരഞ്ഞെടുത്ത് അയക്കാന്‍ തയ്യാറാക്കുക.
6. മുകളില്‍ ഏത് ഓപ്ഷന് തിരഞ്ഞെടുത്ത് മുന്നോട്ട് പോയാലും ക്യാപ്ഷന്‍ കൊടുക്കാനുള്ള ഓപ്ഷനില്‍ എത്തും.
7. അതില്‍ മുകള്‍ ഭാഗത്ത് ടൈലൈന്‍ താഴെ ആയി ഒരു സൗണ്ട് ഐക്കണ്‍ കാണാം.
8. അത് ടാപ് ചെയ്താല്‍ മ്യൂട്ട് ആവും. എന്നിട്ട് അയക്കാം. ആ വീഡിയോയുടെ സൗണ്ടില്ലാതെ ആയിരിക്കും അയക്കപ്പെടുക.